scorecardresearch

Jammu Kashmir Terror Attack: സുരക്ഷവിവരങ്ങൾ ഭീകരർക്ക് കൈമാറി; കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡ്

Operation Sindoor Updates: സുരക്ഷാസേനയെപ്പറ്റിയുള്ള തന്ത്രപ്രധാനമായ വിവരങ്ങളിൽ വിവിധ മെസേജ് ആപ്പുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്

Operation Sindoor Updates: സുരക്ഷാസേനയെപ്പറ്റിയുള്ള തന്ത്രപ്രധാനമായ വിവരങ്ങളിൽ വിവിധ മെസേജ് ആപ്പുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്

author-image
WebDesk
New Update
pahalgam1222

കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡ്

Operation Sindoor Updates: ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലെ സൈനീക വിന്യാസം, സുരക്ഷാ വിവരങ്ങൾ തുടങ്ങിയവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവിധി ഇടങ്ങളിൽ വ്യാപക റെയ്ഡ്. സുരക്ഷാസേനയെപ്പറ്റിയുള്ള തന്ത്രപ്രധാനമായ വിവരങ്ങളിൽ വിവിധ മെസേജ് ആപ്പുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്.

ദക്ഷിണ കശ്മീരിലെ പുൽവാമ, ഷോപ്പിയാർ,കുൽഗാം, അനന്ത്‌നാഗ് തുടങ്ങി നാലുജില്ലകളിലെ വിവിധയിടങ്ങളിലാണ് എസ്.ഐ.എ. റെയ്ഡ് നടത്തിയത്. റെയ്ഡിൽ ചിലരെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യം ചെയ്തുവരികയാണെന്നും എസ്.ഐ.എ. വൃത്തങ്ങൾ പറഞ്ഞു. ദേശീയ സുരക്ഷ ഏജൻസിയ്ക്ക് സമാനമായി ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷ ഏജൻസിയാണ് എസ്.ഐ.എ.

Advertisment

ഭീകരവാദികളുമായി ബന്ധമുള്ള കശ്മീരിലെ ചില സംഘടനകൾ തന്ത്രപ്രധാനമായ വിവരങ്ങൾ പാക് ഭീകരവാദികൾക്ക് എത്തിച്ചുനൽകുന്നുണ്ടെന്ന ഇന്റെലിജൻസ് വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്. ഭീകരവാദികളുടെ കശ്മീരിലുള്ള സ്ലീപ്പർ സെല്ലുകൾ സാമൂഹിക മാധ്യമങ്ങളായ വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങി ആപ്പുകൾ വഴി സുരക്ഷാസേനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യുന്നുണ്ടെന്നായിരുന്നു ഇന്റെലിജൻസ് റിപ്പോർട്ട്. 

അതേസമയം, പാക്കിസ്ഥാനിലെ എവിടെയും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് സംയുക്ത സേനയുടെ വാർത്താസമ്മേളനത്തിൽ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് രാജീവ് ഘായ് വ്യക്തമാക്കി. പാക്കിസ്ഥാനിലെ റഹീം യാർ ഖാൻ വിമാനത്താവളം, ഇസ്ലാമാബാദിലെ വിമാനത്താവളം, ചുനിയാർ വ്യോമ പ്രതിരോധ കേന്ദ്രം, സർഗോദ എയർഫീഡ്, സര്‌ഗോദ എയർഫീഡ് തുടങ്ങിയവ ഇന്ത്യൻ സൈന്യത്തിന് തകർക്കാനായി. പാക് എയർഫീഡുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. 

ഓപ്പറേഷൻ സിന്ദൂരിൽ പരിഭ്രാന്തരായ പാക്കിസ്ഥാൻ സാധാരണ ജനങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചു. 35 മുതൽ 40 പാക് പട്ടാളക്കാർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം. ഇന്ത്യൻ വ്യോമതാവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ കൃത്യമായി ചെറുക്കാനായി. പാക് ഡി.ജി.എം.ഒയാണ് ചർച്ചയ്ക്ക് വിളിച്ചതെന്നും സൈന്യം വ്യക്തമാക്കി.

Advertisment

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: