/indian-express-malayalam/media/media_files/2025/05/12/q9F37fzOAHJCSbsZQswM.jpg)
കറാച്ചി ബേക്കറിയുടെ മുൻപിലുണ്ടായ പ്രതിഷേധത്തിൽ നിന്ന് (ഫൊട്ടൊ-എക്സ്)
Karachi Bakery vandalised as protesters demand a name change: ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറി അടിച്ചു തകർക്കാൻ ശ്രമം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. പ്രവർത്തകരാണ് ബേക്കറി അടിച്ചുതകർത്തതെന്ന് തെലങ്കാന പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നടന്ന പ്രതിഷേധത്തിനിടയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ബേക്കറിയിലെ ജീവനക്കാർക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും ബേക്കറിയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ബാലരാജു ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.ഇതാദ്യമായല്ല, കറാച്ചി ബേക്കറിയിൽ പ്രതിഷേധം ഉണ്ടാകുന്നത. കഴിഞ്ഞ ആഴ്ച ബഞ്ചാരഹിൽസിലുള്ള ഔട്ട് ലെറ്റിന് മുമ്പിൽ പ്രതിഷേധവുമായി ചിലർ എത്തുകയും ദേശീയപതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യാ - പാക് വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ഖാൻ ചന്ദ് രാംനാനിയാണ് കറാച്ചി ബേക്കറി തുടങ്ങിയത്. 1953ൽ ഹൈദരാബാദിൽ രാംനാനി തുടങ്ങിയ കറാച്ചി ബേക്കറി ഓസ്മാനിയ ബിസ്‌കറ്റുകൾക്ക് പ്രശസ്തമാണ്. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി വളർന്ന ബ്രാൻഡാണ് കറാച്ചി ബേക്കറിയെന്നും പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലെന്നും ഉടമകളായ രാജേഷ് രാംനാനിയും ഹരീഷ് രാംനാനിയും പ്രസ്താവന പുറത്തിറക്കിയിരുന്നതാണ്.
ഉടമകളുടെ പരാതിയെതുടർന്ന് ബേക്കറികൾക്ക് പോലീസ് സംരക്ഷണം നൽകാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടിരുന്നു. ഡൽഹി, ചെന്നൈ, ബംഗളൂരു അടക്കം ഇന്ത്യയിൽ വിവിധയിടങ്ങളിലായി കറാച്ചി ബേക്കറിയ്ക്ക് 24 ബ്രാഞ്ചുകൾ ഉണ്ട്.
Read More
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
- ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും വീണ്ടും സമാധാനം
- പാക്കിസ്ഥാന് 35-40 സൈനികരെ നഷ്ടപ്പെട്ടു, പാക് വിമാനങ്ങൾ വെടിവച്ചിട്ടു: ഇന്ത്യൻ സൈന്യം
- പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും; നയം വ്യക്തമാക്കി ഇന്ത്യൻ സൈന്യം
- സുരക്ഷവിവരങ്ങൾ ഭീകരർക്ക് കൈമാറി; കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡ്
- ഓപ്പറേഷൻ സിന്ദൂർ: പുൽവാമ ആക്രമണത്തിനും, കാണ്ഡഹാർ വിമാനറാഞ്ചലിനും പിന്നിലുള്ള ഭീകരരെ വധിച്ചെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us