/indian-express-malayalam/media/media_files/2025/05/12/jUVOjKAMEWM5WVCIilPx.jpg)
PM Modi Speech to Nation
Narendra Modi speech to Nation after Operation Sindoor: ന്യൂഡൽഹി: രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന് പാക്കിസ്ഥാനോട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആണവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടന്നും ഭീകരവാദവും ചർച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ലെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കവേയാണ് മോദി പാക്കിസ്ഥാന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയത്.
ഇന്ത്യൻ ,സൈന്യത്തിന് ബിഗ് സല്യൂട്ട് എന്നുപറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂരിൻറെ വിജയം രാജ്യത്തെ അമ്മമാർക്കും പെൺകുട്ടികൾക്കും സമർപ്പിക്കുന്നു. രാജ്യം ആഗ്രഹിച്ചതുപോലെ ഭീകരരെ ഇല്ലാതാക്കാൻ ഓപ്പറേഷൻ സിന്ദൂരിലൂടെ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിനെ രാജ്യത്തെ ഓരോ പൗരന്റെ പേരിലും അഭിനന്ദിക്കുന്നു. ഭീകരർക്ക് സങ്കൽപ്പിക്കാനാവാത്ത മറുപടി നൽകാൻ കഴിഞ്ഞു. പഹൽഗാമിൽ നിരപരാധികളെ ഭീകരർ കൊന്നൊടുക്കി. സിന്ദൂരം മായ്ച്ചവർക്ക് ശക്തമായ മറുപടി നൽകാൻ രാജ്യത്തിനായി. സൈന്യത്തിന്റെ വീര്യവും ശക്തിയും ശത്രുക്കൾക്ക് ബോധ്യമായി. രാജ്യം ആഗ്രഹിച്ചപോലെ ഭീകരരെ ഇല്ലാതാക്കാൻ കഴിഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ രംഗത്തെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ എന്നത് വെറും പേരല്ല. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ക്കാൻ ശ്രമിച്ചാൽ എന്ത് ഉണ്ടാകുമെന്ന് ഭീകരർ മനസ്സിലാക്കി. ഓപ്പറേഷൻ സിന്ദൂരെന്നത് നടപ്പാക്കിയ നീതിയുടെ പേരാണ്. വെടിനിർത്തലിന് ആദ്യം തയ്യാറായത് പാക്കിസ്ഥാനാണ്. അപ്പോഴേക്കും ഇന്ത്യ ലക്ഷ്യം നേടിയിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു.ആണവ വിലപേശൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. അത് ഭീകരതയുടെ യുഗമല്ലെന്നും പ്രധാനമന്ത്രി പാക്കിസ്ഥാനെ ഓർമിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ത്യയിലേക്കെത്തിയത്. പാക്കിസ്ഥാനെതിരെയുള്ള തുടർനീക്കങ്ങൾ പിന്നീട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ പിൻവലിച്ചതോടെ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടാം ഭീകവാദികളോടാണെന്നും പാക് സൈന്യത്തോടല്ലെന്നും സൈന്യം വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് സൈനിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥിനിലെയും പാക് അധീന കശ്മീരിലെയും ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയുമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യം വെച്ചത്. എന്നാൽ, പാക് പട്ടാളം അതിൽ ഇടപെടുകയായിരുന്നെന്ന് എയർമാർഷൽ എ.കെ.ഭാരതി പറഞ്ഞു.
ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ശാന്തത തിരിച്ചുവന്നെന്ന് സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ ഉണ്ടായിട്ടില്ല. മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം മേഖലയിൽ സമാധാനം തിരിച്ചുവന്നത് കഴിഞ്ഞ രാത്രിയാണെന്നും സൈന്യം വ്യക്തമാക്കി.
Read More
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
- ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും വീണ്ടും സമാധാനം
- പാക്കിസ്ഥാന് 35-40 സൈനികരെ നഷ്ടപ്പെട്ടു, പാക് വിമാനങ്ങൾ വെടിവച്ചിട്ടു: ഇന്ത്യൻ സൈന്യം
- പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും; നയം വ്യക്തമാക്കി ഇന്ത്യൻ സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.