scorecardresearch

വിക്രം മിസ്രിയ്‌ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഔദ്യോഗീകമായി മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചത്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഔദ്യോഗീകമായി മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചത്

author-image
WebDesk
New Update
vikram misri

വിക്രം മിസ്രി

ന്യൂഡൽഹി: ഇന്ത്യ - പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണയക്ക് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണത്തിൽ വിമർശനം ശക്തമാകുന്നു. വിക്രം മിസ്രിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എ.എസ്. അസോസിയേഷനും മുൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരും രംഗത്തെത്തി. 

Advertisment

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഔദ്യോഗീകമായി മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചത്. സൈബർ ആക്രമണം കടുത്തതോടെ വിക്രം മിസ്രി തന്റെ എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്. 

സത്യസന്ധതയോടെ ചുമതലകൾ നിർവ്വഹിക്കുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തിപരമായ അധിഷേപങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് ഐ.എ.എസ്. അസോസിയേഷൻ എക്‌സിൽ കുറിച്ചു. സ്വകാര്യ താത്പര്യങ്ങളെക്കാൾ രാഷ്ട്രതാത്പര്യത്തിന് പ്രഥമ പരിഗണന നൽകുന്ന വിക്രം മിസ്രിയ്‌ക്കെതിരെയുള്ള സൈബർ ആക്രമണം ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ഭരണ പരിഷ്‌കാര പൊതുപരാതി പരിഹാര സെക്രട്ടറി വി ശ്രീനിവാസ് തൽ പറഞ്ഞു. സമർപ്പണബോധമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഇത്തരം അധിഷേപങ്ങൾ ഖേദകരമാണെന്ന് കേന്ദ്ര ഭവന,നഗരകാര്യ സെക്രട്ടറി ശ്രീനിവാസ്് കതികിത്തല തൽ പറഞ്ഞു.

1989 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറാണ് വിക്രം മിസ്രി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച മേയ് ഏഴ് മുതലുള്ള സൈനിക നടപടികളുടെ വാർത്താസമ്മേളത്തിന് നേതൃത്വം നൽകിയത് വിക്രം മിസ്രിയാണ്. മേയ് പത്തിന് ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ നിലവിൽ വന്ന് കാര്യം അറിയിച്ചതും മിസ്രിയാണ്. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണം. 

Advertisment

അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടാം ഭീകവാദികളോടാണെന്നും പാക് സൈന്യത്തോടല്ലെന്നും  സൈന്യം വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് സൈനിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥിനിലെയും പാക് അധീന കശ്മീരിലെയും ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയുമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യം വെച്ചത്. എന്നാൽ, പാക് പട്ടാളം അതിൽ ഇടപെടുകയായിരുന്നെന്ന് എയർമാർഷൽ എ.കെ.ഭാരതി പറഞ്ഞു. 

ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ശാന്തത തിരിച്ചുവന്നെന്ന് സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ ഉണ്ടായിട്ടില്ല. മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം മേഖലയിൽ സമാധാനം തിരിച്ചുവന്നത് കഴിഞ്ഞ രാത്രിയാണെന്നും സൈന്യം വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാൻറെ ചൈനീസ് നിർമിത മിസൈലുകൾ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകർന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്‌നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്,  മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: