scorecardresearch

India Pakistan News: പാക്കിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

India Pakistan News: ഏപ്രിൽ 23 മുതൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായാണ് മോചിതനായത്

India Pakistan News: ഏപ്രിൽ 23 മുതൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായാണ് മോചിതനായത്

author-image
WebDesk
New Update
news

പൂർണം കുമാർ ഷാ

india Pakistan News: ന്യൂഡൽഹി: അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്നതിനെ തുടർന്ന് പാക്കിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രിൽ 23 മുതൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ രാവിലെ 10.30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയതായി ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സമാധാനപരമായും പ്രോട്ടോക്കോളുകൾ അനുസരിച്ചുമാണ് കൈമാറ്റം നടന്നതെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. 

Advertisment

പഞ്ചാബിലെ ഫിറോസ്പൂരിൽ കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാൻ അബദ്ധത്തിൽ രാജ്യാന്തര അതിർത്തി കടന്നത്. 182–ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുർ സെക്ടറിലെ ഡ്യൂട്ടിക്കിടെ യൂണിഫോമിൽ സർവീസ് റൈഫിളുമായി തണലുള്ള പ്രദേശത്ത് വിശ്രമിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് പ്രവേശിക്കുകയായിരുന്നു. പാക്കിസ്ഥാൻ റേഞ്ചേഴ്സ് ആണ് ജവാനെ കസ്റ്റഡിയിലെടുത്തത്. 

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു ഈ സംഭവം. ജവാനെ മോചിപ്പിക്കാൻ ഇന്ത്യ ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ച സാഹചര്യത്തിലാണ് ജവാന്റെ മോചനമെന്നാണ് സൂചനകൾ.

Read More

Advertisment
Bsf India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: