/indian-express-malayalam/media/media_files/2025/05/14/FqSwN7nL3hNXSrem98kk.jpg)
പാക് സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്
india Pakistan News: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന് വൻനാശനഷ്ടങ്ങൾ ഉണ്ടായെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും തകർന്നു. പാക് വ്യോമസേനയുടെ എഫ് -16, ജെ -17 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചത്.
സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന്റെ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50-ലധികം സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങൾ തകർന്നതായി വൃത്തങ്ങൾ അറിയിച്ചു. ചക്‌ലാലയിലെ നൂർ ഖാൻ, ഷൊർക്കോട്ടിലെ റഫീഖി, ചക്‌വാളിലെ മുരിദ്, സുക്കൂർ, സിയാൽകോട്ട്, പസ്‌രൂർ, ചുനിയൻ, സർഗോധ, സ്‌കർദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ പാക് സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലുണ്ടായ നാശത്തിന്റെ വ്യാപ്തി ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളിൽനിന്നും വ്യക്തമാണ്. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ നിരവധി ബങ്കറുകളും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളും തകർന്നതായി വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന് 35-40 സൈനികരെയും പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളെയും നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ സൈനിക കമാൻഡർമാർ നേരത്തെ പറഞ്ഞിരുന്നു.
പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യൻ വ്യോമസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്ത നിരവധി പാക്കിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യ തെളിവുകൾ സായുധ സേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Read More
- പാക് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം
- 'ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി;' സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി
- ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.