/indian-express-malayalam/media/media_files/2025/05/10/2NgOUsbSWLogWfijXl3L.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. ഔദ്യോഗിക പദവിക്ക് യോജിക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയിരിക്കുന്നത്.
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ടാണ് ചൊവ്വാഴ്ച ഔപചാരികമായ ഉത്തരവ് ഇന്ത്യ പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെടുന്ന വീഴ്ചയുടെ സ്വഭാവം വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടില്ല.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇന്ന് വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. സൈനിക നടപടിയെക്കുറിച്ചുള്ള ഒരു ചർച്ചയിലും വ്യാപാരം പരാമർശിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യാപാര ചർച്ചകളെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിനു സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. കശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്, ആ നിലപാടിൽ മാറ്റമില്ലെന്ന്, രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Read More
- 'ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി;' സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി
- ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us