scorecardresearch

തുർക്കിയ്‌ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതിയും റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതിയും റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി

author-image
WebDesk
New Update
TURKEY UNU

തുർക്കിയ്‌ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: തുർക്കിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ജവഹർലാൽ നെഹ്റു സർവകലാശാലയ്ക്ക് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയും പ്രഖ്യാപിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാക്കിസ്ഥാന നൽകിയ പിന്തുണക്ക് പിന്നാലെയാണ് ഇന്ത്യയിൽ തുർക്കിക്കെതിരെ നടപടി ശക്തമാക്കുന്നത്.

Advertisment

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതിയും റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാൻഡ്ലിങ് ഓപ്പറേഷൻ ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്.മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷൻസും തുർക്കി കമ്പനിയാണ് കൈകാര്യംചെയ്യുന്നത്. 

തുർക്കിക്കെതിരെ ഇന്ത്യയിൽ ജനവികാരം ശക്തമാകുകയാണ്. ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള വിനോദസഞ്ചാരം വേണ്ടെന്നുവയ്ക്കുകയും മുൻകൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകൾ ക്യാൻസൽ ചെയ്യുകയും ചെയ്തു. മേക്ക് മൈ ട്രിപ്പിൽ തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകൾ 250% വർധനവ് രേഖപ്പെടുത്തി.

Advertisment

അതേസമയം, സിന്ദുനദീ ജലകരാറിൽ ചർച്ചവേണമെന്ന് പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യ പൂർണമായി തള്ളി. അതിർത്തികടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ ഈ വിഷയത്തിൽ യാതൊരു ചർച്ചയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ, നിയമവിരുദ്ധമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളെപ്പറ്റി മാത്രമേ ചർച്ചചെയ്യാനുള്ളെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ വിട്ടുനൽകണം. ഈ കാര്യം ചർച്ചചെയ്യാൻ തയ്യാറാണെന്നും ജയശങ്കർ വ്യക്തമാക്കി. 

നേരത്തെ, സിന്ധു നദീജല കരാറിൽ ചർച്ച വേണമെന്ന നിലപാടുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. കരാറിലെ വ്യവസ്ഥകളിൽ ചർച്ച വേണമെന്നാണ് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ എതിർപ്പുകൾ ചർച്ച ചെയ്യാമെന്നും മുർതാസ അറിയിച്ചിരുന്നനു.  കരാറിൽ ചർച്ചയാകാമെന്ന നിലപാട് ആദ്യമായാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. 2023 ലും 2024 ലും കരാർ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. 

Read More

Turkey Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: