/indian-express-malayalam/media/media_files/2025/05/15/RhGPGrNlCZXz2PwCfmM6.jpg)
കരാറിലെ വ്യവസ്ഥകളിൽ ചർച്ച വേണമെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ചർച്ച വേണമെന്ന നിലപാടുമായി പാക്കിസ്ഥാൻ. കരാറിലെ വ്യവസ്ഥകളിൽ ചർച്ച വേണമെന്നാണ് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ എതിർപ്പുകൾ ചർച്ച ചെയ്യാമെന്നും മുർതാസ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കരാറിൽ ചർച്ചയാകാമെന്ന നിലപാട് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. 2023 ലും 2024 ലും കരാർ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല.
പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. പാക്കിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നദീജല കരാർ മരവിപ്പിക്കൽ പിൻവലിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാക്കിസ്ഥാൻ അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നീ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.
Read More
- കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
 - ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കനത്ത നഷ്ടം; നിരവധി യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു, 50 പാക് സൈനികർ കൊല്ലപ്പെട്ടു
 - പാക് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം
 - 'ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി;' സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us