scorecardresearch

India Pakistan News: പാക്കിസ്ഥാന് പിന്തുണ നൽകി പണി വാങ്ങി; തുർക്കിയെയും അസർബൈജാനെയും കൈവിട്ട് സഞ്ചാരികൾ

India Pakistan News: ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ തുർക്കി നിർമിത ആയുധങ്ങൾ ഉപയോഗിച്ചെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. കൂടാതെ പാക്കിസ്ഥാന് പരസ്യപിന്തുണയുമായി തുർക്കി,അസർബൈജാൻ ഭരണാധികാരികൾ രംഗത്തുമെത്തിയിരുന്നു

India Pakistan News: ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ തുർക്കി നിർമിത ആയുധങ്ങൾ ഉപയോഗിച്ചെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. കൂടാതെ പാക്കിസ്ഥാന് പരസ്യപിന്തുണയുമായി തുർക്കി,അസർബൈജാൻ ഭരണാധികാരികൾ രംഗത്തുമെത്തിയിരുന്നു

author-image
WebDesk
New Update
turkey tourism

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ കൂട്ടത്തോടെ തുർക്കിയെയും അസർബൈജാനെയും ബഹിഷ്കരിക്കുകയാണ്

Indian Tourists Boycoot Turkey and Azerbaijan:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ തുർക്കിയ്ക്കും അസർബൈജാനും വൻ തിരിച്ചടി. ഇരുരാജ്യങ്ങളുടെയും പ്രധാന വരുമാന സോത്രസ്സുകളിലൊന്നാണ് വിനോദസഞ്ചാരം. ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന സഞ്ചാരികളിൽ ഏറിയപങ്കും ഇന്ത്യയിൽ നിന്നുമാണ്. എന്നാൽ, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ സഞ്ചാരികൾ തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളെ പൂർണമായി ബഹിഷ്‌കരിക്കുകയാണ്. 

Advertisment

കൂട്ട റദ്ദാക്കൽ

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ തുർക്കി നിർമിത ആയുധങ്ങൾ ഉപയോഗിച്ചെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. കൂടാതെ പാക്കിസ്ഥാന് പരസ്യപിന്തുണയുമായി തുർക്കി,അസർബൈജാൻ ഭരണാധികാരികൾ രംഗത്തുമെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ഇരുരാജ്യങ്ങളും ബഹിഷ്‌കരിക്കാൻ തുടങ്ങിയത്. 

ഇരു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ബുക്കിംഗുകളിൽ ഗണ്യമായ റദ്ദാക്കലുകൾ ഉണ്ടായതായി ട്രാവൽ ബുക്കിംഗ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു.ചില ഇന്ത്യൻ യാത്രാ സേവന ദാതാക്കൾ ഇരു രാജ്യങ്ങളിലേക്കും വിമാന, ഹോട്ടൽ ബുക്കിംഗുകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. നേരിട്ടുള്ള വിമാന കണക്ഷനുകൾ വന്നതോടെയാണ് തുർക്കിയും  അസർബൈജാനും ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട സഞ്ചാര കേന്ദ്രങ്ങളായത്. 2024-ൽ മാലിദ്വീപിനെയും സമാനരീതിയിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ബഹിഷ്‌കരിച്ചിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗിൽ 60ശതമാനം കുറവുരേഖപ്പെടുത്തിയെന്ന് ഓൺലൈൻ ട്രാവൽ ബുക്കിംഗ് സേവനദാതാക്കളായ മേക്ക്് മൈ ട്രിപ്പിന്റെ വക്താവ് പറഞ്ഞു. ഇതേകാലായളവിൽ റദ്ദാക്കലുകളും വർധിച്ചു. ഇരുരാജ്യങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ച് തുർക്കി,അസർബൈജാൻ ടൂറിസത്തിനെപ്പറ്റിയുള്ള പ്രമോഷനുകൾ നിർത്തിവെച്ചെന്നും മേക്ക് മൈ ട്രിപ്പിന്റെ വക്താവ് പറഞ്ഞു. 

Advertisment

ഇക്‌സിഗോ, കോക്‌സ് ആൻഡ് കിംഗ്‌സ് പോലുള്ള യാത്രാ ബുക്കിംഗ് സേവന ദാതാക്കളും തുർക്കി,അസർബൈജാൻ എന്നിവടങ്ങളിലേക്കുള്ള ബുക്കിംഗ് പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകൾ നിർത്തിവെച്ചതെന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് ഡയറക്ടർ കരൺ അഗർവാൾ പറഞ്ഞു.

നടുവൊടിക്കും ബഹിഷ്‌കരണം

തുർക്കി ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024-ൽ 3.31ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. 2023-ൽ 2.74 ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. സഞ്ചാരികളുടെ എണ്ണത്തിൽ 2023-നേക്കാൾ 21ശതമാനം വർധനവാണ് 2024 ഉണ്ടായത്. 2022ൽ 2.32 ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണ് തുർക്കി സന്ദർശിച്ചത്. 

തുർക്കിയുടെ ടൂറിസം വരുമാനത്തിൽ മുഖ്യപങ്ക് നൽകിയിരുന്നത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളായിരുന്നെന്ന് തുർക്കി എംബസിയിലെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ തുർക്കി ബഹിഷ്‌കരിക്കുന്നത് തങ്ങളുടെ ആഭ്യന്തര സമ്പത്ത് വ്യവസ്ഥയിൽ ഗണ്യമായ ഇടിവുണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.

അസർബൈജാൻ സന്ദർശിക്കുന്ന ഏറ്റവുമധികം ആളുകളിൽ ആദ്യഅഞ്ചിൽ ഇന്ത്യയിൽ നിന്നുള്ളവരാണ്. യഥാർത്ഥത്തിൽ അസർബൈജാൻ ടൂറിസത്തിന്റെ നട്ടെല്ല് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ്. 2023-ൽ 1.17ലക്ഷം പേരാണ് അസർബൈജാൻ സന്ദർശിച്ചതെങ്കിൽ, 2024-ൽ 2.44 ലക്ഷമായി വർധിച്ചു. വിസാ നടപടികൾ ലളിതമാക്കിയതോടെയാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. എന്നാൽ, നിലവിലെ സാഹചര്യം അസർബൈജാന്റെയും നട്ടെല്ലൊടിക്കുന്നതാണ്. 

Read More

Turkey Tourism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: