/indian-express-malayalam/media/media_files/2025/05/16/PIT9mQeRNgM2t4DfPFCH.jpg)
ജമ്മുകശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം
india Pakistan News: ശ്രീനഗർ: ജമ്മു കശ്മീരിൽ 48 മണിക്കൂറിനിടെ ആറ് ഭീകകരെ വധിച്ച ഓപ്പറേഷനുകൾ വിശദീകരിച്ച് സുരക്ഷാ സേനകൾ. ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ ദുർഘടസാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകൾ പൂർത്തിയാക്കിയത്. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സേനാവിഭാഗങ്ങൾ ഉറപ്പ് നൽകി.
പഹൽഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാൻ മേഖലയിൽ ഭീകര സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലർച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചിൽ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരർ വെടിവച്ചു. മലമേഖലയിലെ വനത്തിൽ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂർത്തിയാക്കിയത്.
മൂന്ന് ഭീകരരെ വധിച്ചു. നാൽപത്തെട്ട് മണിക്കൂറിനുള്ളിൽ അടുത്ത ഓപ്പറേഷൻ. ത്രാലിലെ നാദേറിൽ ഗ്രാമത്തിനകത്താണ് ഭീകരർ എത്തിയത്.
ഗ്രാമത്തിലെ വീടുകളിൽ ഒളിച്ചിരുന്നാണ് ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തത്. ഗ്രാമവാസികളെ മറയാക്കാൻ ശ്രമമുണ്ടായി.
സാധാരണക്കാർക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂർത്തിയാക്കാൻ സേനാംഗങ്ങൾക്ക് കഴിഞ്ഞു. ജർമ്മൻ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരയാണ് സൈന്യം വധിച്ചത്. വനമേഖലകളിലടക്കം സൈന്യം ഭീകരർക്കാർ തെരച്ചിൽ തുടരുകയാണ് സുരക്ഷ സേന വിശദീകരിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണവും പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ഭീകരവാദവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധം വിവിധ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തുറന്നുകാട്ടാൻ സർവ്വകക്ഷി സംഘങ്ങളെ വിവിധ രാഷ്ട്രങ്ങളിലേക്ക് അയ്ക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ എം.പി.മാരെ സർക്കാർ സമീപിച്ചുകഴിഞ്ഞു.
പഹൽഗാം ഭീകരാക്രമണം ഇന്ത്യയെ എങ്ങനെ ബാധിച്ചു, സംഭവത്തിലെ പാക്കിസ്ഥാന്റെ പങ്ക് എന്നിവ ഈ സംഘങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂരിലേക്ക് ഇന്ത്യയെ നയിക്കാനുള്ള കാരണവും വ്യക്തമാക്കും. ആദ്യഘട്ടത്തിൽ ഗൾഫ്, യുറോപ്യൻ രാജ്യങ്ങളിലേക്കാണ് പ്രതിനിധി സംഘത്തെ അയ്ക്കുന്നത്. ഇതിനുശേഷം മറ്റ് രാഷ്ട്രങ്ങളിലേക്കും പ്രതിനിധികളെ അയ്ക്കും. ഇന്ത്യയാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് വിദേശരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് സന്ദർശനം.
നേരത്തെ 1994-ലും 2008ലും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണം ഉണ്ടായപ്പോൾ സമാനരീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഇന്ത്യ ലോകരാഷ്ട്രങ്ങളിലേക്ക് അയ്ച്ചിരുന്നു. കോൺഗ്രസിൽ നിന്നുള്ള ശശി തരൂർ, സൽമാൻ ഖുർഷിദ്, എൻസിപിയുടെ സുപ്രിയ സുലെ, ടി.എം.സിയുടെ സുദീപ് ബന്ദോപാധ്യായ, എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഒവൈസി, ഡി.എം.കെ.യുടെ കനിമൊഴി, ബിജെപിയുടെ ബിജെ പാണ്ഡ തുടങ്ങിയവരെ ഇതിനോടകം ഇക്കാര്യത്തിനായി കേന്ദ്രസർക്കാർ സമീപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യങ്ങൾ ക്രോഡീകരിക്കുന്നത്.
Read More
- പാക്കിസ്ഥാനെ തുറന്നുകാട്ടാൻ ഇന്ത്യ; ലോകരാഷ്ട്രങ്ങളിലേക്ക് സർവ്വകക്ഷി സംഘത്തെ അയ്ക്കും
- വജ്രായുധം പ്രയോഗിച്ചു; പാക്കിസ്ഥാനെതിരെ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
- സിന്ധു നദീജല കരാറിൽ നടപടി കടുപ്പിക്കും; സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകൾ ശുദ്ധീകരിക്കാൻ ഇന്ത്യ
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
- സിന്ധു നദീജല കരാറിൽ ചർച്ച വേണം; ആദ്യമായി നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.