scorecardresearch

ഓപ്പറേഷൻ സിന്ദൂർ; വിദേശകാര്യ മന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

Operation Sindoor Updates: ഇന്ത്യയുടെ ആക്രമണം മുൻകൂട്ടി അറിയിച്ചതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ ഗാന്ധി ചോദിച്ചു

Operation Sindoor Updates: ഇന്ത്യയുടെ ആക്രമണം മുൻകൂട്ടി അറിയിച്ചതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ ഗാന്ധി ചോദിച്ചു

author-image
WebDesk
New Update
rahul gandi122

രാഹുൽ ഗാന്ധി

Rahul Gandhi on Operation Sindoor: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാക്കിസ്ഥാൻ ആക്രമണങ്ങളിലും വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടമായെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ ആക്രമണം നടത്തുന്നതായി പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകരമാണെന്നും രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു.

Advertisment

ഇന്ത്യൻ ആക്രമണത്തിന് മുമ്പ് തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയുടെ വിഡിയോ പങ്കിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്റ്റ്. ഇന്ത്യയുടെ ആക്രമണം മുൻകൂട്ടി അറിയിച്ചതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന് ആക്രമണത്തിന് മുമ്പ് പാക്കിസ്ഥാനെ അറിയിച്ചിരുന്നു. സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നില്ല, സൈന്യത്തിന് സ്ഥലത്ത് നിന്ന് പിൻവാങ്ങാം. എന്നും മുൻകൂട്ടി അറിയിച്ചിരുന്നു' എന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാർത്താ ഏജൻസികളോട് പറയുന്ന വിഡിയോയാണ് രാഹുൽ ഗാന്ധി എക്സിൽ പോസ്റ്റ് ചെയ്തത്. ഇത് കുറ്റകരമാണ്,ആരാണ് ഇതിന് അനുമതി നൽകിയത്? എന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Advertisment

എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാക്കിസ്ഥാന് നൽകിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നുണ്ട്.

Read More

Operation Sindoor Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: