/indian-express-malayalam/media/media_files/uploads/2019/06/terrorist.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. സൈഫുള്ള നിസാം എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്.
നേപ്പാളിൽ നിന്ന് ദീർഘകാലമായി ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയായിരുന്നു. ഇന്ത്യയിൽ മൂന്ന് ഭീകരാക്രമങ്ങൾ ആസൂത്രണം ചെയ്തിരുന്നു. സിന്ധിലെ,മത്ലി ഫാൽക്കര ചൗക്കിലെ വീട്ടിന് മുന്നിൽ വച്ചാണ് സൈഫുള്ള ഖാലിദ കൊല്ലപ്പെട്ടത്.
റാംപൂരിൽ 2001ൽ സി.ആർ.പി.എഫ്. ക്യാമ്പിന് നേരെ നടന്ന ആക്രമണം സൈഫുള്ള ഖാലിദ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോർട്ടുകളുണ്ട്. 2005ലെ ഇന്ത്യൻ സയൻസ് കോൺഗ്രസ് ആക്രമണത്തിലും 2006ൽ നാഗ്പൂരിലെ ആർ.എസ.എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. അഞ്ച് വർഷക്കാലളവിൽ നടന്ന ഈ മൂന്ന് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ലഷ്‌കർ ഇ ത്വയിബയ്ക്ക് ഇന്ത്യയിൽ കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയ്തു.
നിരവധി വർഷങ്ങളായി ഇയാൾ നേപ്പാളിലാണ് താമസിച്ചിരുന്നത്. അവിടെ വ്യാജപ്പേരിൽ നിരവധി ജോലികൾ ചെയ്താണ് ഇയാൾ ജീവിച്ചിരുന്നത്. നേപ്പാളിയായ നഗ്മ ബാനു എന്ന സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈയടുത്താണ് ഇയാൾ പാക്കിസ്ഥാനിലേക്ക് തിരികെ വന്നത്. ലഷ്‌കർ ഇ ത്വയിബ കൂടാതെ ഭീകര സംഘടനയായ ജമാഅത്ത് ഉദ് ദവയിലും ഇയാൾ പ്രവർത്തിച്ചിരുന്നു.
Read More
- ഓപ്പറേഷൻ സിന്ദൂർ; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം
- ഓപ്പറേഷൻ സിന്ദൂർ; വിദേശകാര്യ മന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
- രാഷ്ട്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ; പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ വിഷയങ്ങളെപ്പറ്റി അറിയില്ല: ശശി തരൂർ
- വിദേശത്തേക്കുള്ള പ്രതിനിധി സംഘം; കോൺഗ്രസ് നിർദേശിച്ച പേരുകൾ വെട്ടി, ഇടം നേടി തരൂർ
- പാക് ഭീകരത തുറന്നുകാട്ടാൻ പ്രതിനിധികൾ വിദേശത്തേക്ക്; തരൂരും കനിമൊഴിയും സംഘത്തിൽ
- അധികം ഭക്ഷണം കഴിക്കാറില്ല, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ; തിഹാർ ജയിലിലെ തഹാവൂർ റാണയുടെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.