/indian-express-malayalam/media/media_files/2025/04/25/NG4LVdJIdlAIB2z4ZW0s.jpg)
ഓപ്പറേഷൻ സിന്ദൂർ; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻറെ കൂടുതൽ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.ഓപ്പറേഷൻ സിന്ദൂറിലെ സേനയുടെ പോരാട്ട വീര്യം, ലക്ഷ്യം ഭേദിച്ചതിൻറെ കൂടുതൽ തെളിവുകൾ പങ്കിട്ടാണ് സൈന്യം ഈ പുതിയ വീഡിയോ പുറത്ത് വിട്ടത്. ഇന്ത്യൻ ആക്രമണത്തിൽ പാക് സൈനിക പോസ്റ്റ് തകരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, സംഘർഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും ഇന്ന് വീണ്ടും ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ ഡിജിഎംഒ തല ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഏറ്റവും ഒടുവിൽ നടന്ന ചർച്ചയിലെ ധാരണകൾ തുടരും. ഇതിന് കാലപരിധി നിശ്ചിയിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.
ഞായറാഴ്ച വരെ വെടിനിർത്തൽ തുടരാൻ ധാരണയായിട്ടുണ്ടെന്നാണ് നേരത്തെ പാക് സൈനിക വൃത്തങ്ങൾ പാക് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിന്ധു നദി ജല കരാർ പുനരുജ്ജീവിപ്പിക്കണമെന്ന നിലപാട് പാകിസ്ഥാൻ ആവർത്തിക്കുന്നുണ്ടെങ്കിലും തീവ്രവാദ സ്‌പോൺസറിംഗ് നിർത്താതെ പുനരാലോചനയില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.
#WATCH | Western Command - Indian Army posts a video of Operation Sindoor on its social media handle 'X'.
— ANI (@ANI) May 18, 2025
"Planned, trained & executed. Justice served"- Indian Army pic.twitter.com/Z3SwvGS1j3
അതേസമയം,ഓപ്പറേഷൻ സിന്ദൂറിനെതിരായ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കോളേജ് അധ്യാപകനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അലി ഖാൻ മഹ്മൂദാബാദിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ, ആൾക്കൂട്ട ആക്രമണങ്ങൾ, ബുൾഡോസർ രാജ് എന്നിവ പരാമർശിച്ച് അലി ഖാൻ മഹ്മൂദാബാദ് പങ്കുവച്ച പോസ്റ്റാണ് നടപടിക്ക് ആധാരം. ഡൽഹിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അജിത് സിങ് പറഞ്ഞു.
Read More
- ഓപ്പറേഷൻ സിന്ദൂർ; വിദേശകാര്യ മന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
- രാഷ്ട്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ; പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ വിഷയങ്ങളെപ്പറ്റി അറിയില്ല: ശശി തരൂർ
- വിദേശത്തേക്കുള്ള പ്രതിനിധി സംഘം; കോൺഗ്രസ് നിർദേശിച്ച പേരുകൾ വെട്ടി, ഇടം നേടി തരൂർ
- പാക് ഭീകരത തുറന്നുകാട്ടാൻ പ്രതിനിധികൾ വിദേശത്തേക്ക്; തരൂരും കനിമൊഴിയും സംഘത്തിൽ
- അധികം ഭക്ഷണം കഴിക്കാറില്ല, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ; തിഹാർ ജയിലിലെ തഹാവൂർ റാണയുടെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.