scorecardresearch

Jyoti Malhotra Arrest: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് രാജ്യത്തെ നിർണായക സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തി

ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് രാജ്യത്തെ നിർണായക സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

ജ്യോതി മൽഹോത്ര

ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് ഹരിയാനയിൽനിന്നുള്ള വ്ലോഗർ ജ്യോതി മൽഹോത്ര (33)യെ അറസ്റ്റ് ചെയ്തു. ജ്യോതിയുടെ യാത്രകൾ ഏറെ നാളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും ഹിസാർ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാർ സാവൻ പറഞ്ഞു. 

Advertisment

മൽഹോത്രയ്ക്ക് 3.77 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനലും 1.32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് രാജ്യത്തെ നിർണായക സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജ്യോതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പലതവണ അവർ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്, ഒരു തവണ ചൈനയിലും പോയിട്ടുണ്ട്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും യാത്രാ വിശദാംശങ്ങളും പരിശോധിക്കുകയാണ്. പാക്കിസ്ഥാനിലെ ചാരശൃംഖല ഇന്റലിജൻസ് ഓപ്പറേറ്റീവ്‌സുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് എസ്‍‌പി പറഞ്ഞു. പാക്കിസ്ഥാൻ സന്ദർശനങ്ങളിലൊന്ന് സ്പോൺസർ ചെയ്തതായിരുന്നു. അന്ന് സന്ദർശനത്തിനിടെ ചില ഉന്നത വ്യക്തികളെ പരിചയപ്പെട്ടു. അവർക്ക് എന്തൊക്കെ വിവരങ്ങൾ കൈമാറിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സാവൻ പറഞ്ഞു.

ഏഴ് പേർ അറസ്റ്റിൽ

Advertisment

പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയതിന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജ്യോതി ഉൾപ്പെടെ 5 പേരാണ് ഹരിയാനയിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽനിന്ന് 2 പേർ പിടിയിലായി.

Read More

Pakistan Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: