scorecardresearch

'അഭയാർത്ഥികളെയെല്ലാം സ്വീകരിക്കാൻ ഇന്ത്യ ധർമ്മശാലയല്ല': ശ്രീലങ്കൻ പൗരനോട് സുപ്രീം കോടതി

ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കേണ്ടത് ഇന്ത്യയാണോ എന്നും 140 കോടി ആളുകളുമായി ഇന്ത്യ ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി പറഞ്ഞു

ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കേണ്ടത് ഇന്ത്യയാണോ എന്നും 140 കോടി ആളുകളുമായി ഇന്ത്യ ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി പറഞ്ഞു

author-image
WebDesk
New Update
Supreme Court, SC,

എക്സ്‌പ്രസ്​ ഫൊട്ടോ

ഡൽഹി: ലോകത്ത് എല്ലായിടത്തുനിന്നുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ധർമ്മശാലയല്ല ഇന്ത്യയെന്ന് സുപ്രീം കോടതി. നാടുകടത്തൽ ഭീഷണി നേരിടുന്ന ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

Advertisment

ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കേണ്ടത് ഇന്ത്യയാണോ എന്നും 140 കോടി ആളുകളുമായി നമ്മൾ ബുദ്ധിമുട്ടുകയാണെന്നും രണ്ടംഗ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ദീപങ്കർ ദത്ത അഭിപ്രായപ്പെട്ടു. ലോകത്ത് എല്ലായിടത്തുനിന്നുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇന്ത്യയെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യ വിടാൻ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് ശ്രീലങ്കൻ പൗരൻ സുപ്രീം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഏഴ് വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷം രാജ്യം വിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഹർജിക്കാരൻ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ ആണെന്നും, ശ്രീലങ്കയിൽ എൽടിടിഇക്ക് വേണ്ടി പോരാടിയതിനാൽ ജീവനു ഭീഷണിയുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. ശ്രീലങ്കയിലേക്ക് തിരിച്ചുപോകേണ്ടിവന്നാൽ അറസ്റ്റും ക്രൂര പീഡനങ്ങളും നേരിടേണ്ടി വരുമെന്നും അഭിഭാഷകൻ പറഞ്ഞു.

Advertisment

തന്റെ ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരാണെന്നും താൻ ഒരു അഭയാർത്ഥിയാണെന്നും, ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ എന്ത് അവകാശമാണുള്ളതെന്ന ജസ്റ്റിസ് ദത്തയുടെ ചോദ്യത്തിന് മറുപടിയായി ഹർജിക്കാരൻ പറഞ്ഞു. ഹർജിക്കാരൻ ഏകദേശം മൂന്നു വർഷത്തോളം തടങ്കലിൽ കഴിയുകയായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, കേസിൽ മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും നിയമാനുസൃതമായാണ് തടങ്കലിൽ പാർപ്പിച്ചതെന്നും കോടതി പറഞ്ഞു. ശ്രീലങ്കയിലേക്ക് മടങ്ങാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

Read More

Supreme Court Srilanka Citizen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: