scorecardresearch

ഇന്ത്യ ആർക്ക് മുമ്പിലും തലകുനിയ്ക്കില്ല, പാക്കിസ്ഥാന്റെ കപടമുഖം തുറന്നുകാട്ടും: നരേന്ദ്രമോദി

ഭീകരവാദ ആക്രമണങ്ങൾക്ക് രാജ്യം തക്കതായ മറുപടി നൽകുമെന്ന് മോദി പറഞ്ഞു. ആണവബോബ് ഭീഷണിയ്ക്കൊന്നും ഇന്ത്യയെ ഭയപ്പെടുത്താനാകില്ലെന്നും മോദി പറഞ്ഞു

ഭീകരവാദ ആക്രമണങ്ങൾക്ക് രാജ്യം തക്കതായ മറുപടി നൽകുമെന്ന് മോദി പറഞ്ഞു. ആണവബോബ് ഭീഷണിയ്ക്കൊന്നും ഇന്ത്യയെ ഭയപ്പെടുത്താനാകില്ലെന്നും മോദി പറഞ്ഞു

author-image
WebDesk
New Update
modi

നരേന്ദ്രമോദി

Modi warns Pakistan: ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനും അതിന് ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആർക്കുമുന്നിലും തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ മോദി സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ അവരുടെ മണ്ണിൽപ്പോയി നശിപ്പിച്ചെന്ന് രാജസ്ഥാനിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Advertisment

 ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി നമ്മൾ മാറ്റി. നീതിയുടെ പുതിയ രൂപമാണ് ഈ ഓപ്പറേഷൻ. ആദ്യമായി ഭീകരരുടെ ഹൃദയത്തിൽ തന്നെ പ്രഹരം ഏൽപ്പിക്കാൻ രാജ്യത്തിന് സാധിച്ചുവെന്നും മോദി പറഞ്ഞു.

ഭീകരവാദ ആക്രമണങ്ങൾക്ക് രാജ്യം തക്കതായ മറുപടി നൽകുമെന്ന് മോദി പറഞ്ഞു. ആറ്റംബോബ് ഭീഷണിയ്ക്കൊന്നും ഇന്ത്യയെ ഭയപ്പെടുത്താനാകില്ല. ഭീകരവാദത്തെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിനെയും രണ്ടായി കാണില്ല.

പാക്കിസ്ഥാന്റെ കപട മുഖം തുറന്നു കാട്ടാൻ നമ്മുടെ സംഘം ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്നുണ്ട്. എപ്പോഴൊക്കെ പാക്കിസ്ഥാൻ ആക്രമണത്തിന് മുതിർന്നോ അപ്പോഴെല്ലാം പരാജയപ്പെട്ടു. ഇനിയും ആക്രമിക്കാൻ വന്നാൽ നെഞ്ച് വിരിച്ച് നിന്ന് തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

നമ്മുടെ വ്യോമ താവളങ്ങൾ ആക്രമിക്കാൻ അവർ ശ്രമിച്ചുവെങ്കിലും ഒന്നിൽപ്പോലും ഒന്ന് തൊടാൻ പോലും പാക്കിസ്ഥാന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനോട് ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീരിനുവേണ്ടിയുള്ളതാകും. ഇന്ത്യയുടെ രക്തം തൊട്ടു കളിച്ചാൽ വലിയ വില പാകിസ്താൻ നൽകേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നൽകി. 

അതേസമയം പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുകയാണ്. കഴിഞ്ഞ ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26പേരെ ഭീകരർ കൊല്ലപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 വിനോദസഞ്ചാരികളും ഒരു തദ്ദേശീയനുമാണ് ഭീകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത. ഭീകരാക്രമണത്തിന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാനിലെ നിരവധി ഭീകരക്യാമ്പുകൾ ഇന്ത്യൻ സൈന്യം ഇല്ലാതാക്കി. നിരവധി പാക് വ്യോമപാതകൾ അടക്കം തകർത്ത് ഭീകരതയ്ക്ക് ശക്തമായ താക്കീതാണ് ഇന്ത്യ നൽകിയത്. 

പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേരാണ് ഉൾപ്പെട്ടത്. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ നിഗമനം. ഭീകരരെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ ഇരുനൂറിലധികം പേരെയാണ് എൻ.ഐ.എ. ചോദ്യം ചെയ്തത്. 

Read More

Pakistan Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: