scorecardresearch

എല്ലാ പരിധിയും ലംഘിക്കുന്നു; ഇ.ഡി.യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇ.ഡി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാകിൽ ഇ.ഡിക്ക് എങ്ങനെ റെയ്ഡ് നടത്താനാവുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു

ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇ.ഡി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാകിൽ ഇ.ഡിക്ക് എങ്ങനെ റെയ്ഡ് നടത്താനാവുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു

author-image
WebDesk
New Update
supreme court about ed

തമിഴ് നാട്ടിലെ ടാസ്മാക്കിനെതിരെയുള്ള ഇഡി അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)നെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇ.ഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഫെഡറൽ തത്വങ്ങൾ പാലിക്കുന്നില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. തമിഴ്‌നാട്ടിലെ മദ്യവിൽപ്പന കോർപ്പറേഷന് (ടാസ്മാക്) എതിരെ ഇ.ഡി. നടത്തുന്ന അന്വേഷണങ്ങൾ സ്‌റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമർശനം. 

Advertisment

വൈൻ ഷോപ്പ് ലൈസൻസ് നൽകിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്നാട് സർക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു.ഇഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന്, കേന്ദ്ര ഏജൻസിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് കോടതി പറഞ്ഞു. 

ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇ.ഡി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാകിൽ ഇ.ഡിക്ക് എങ്ങനെ റെയ്ഡ് നടത്താനാവുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ആയിരം കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ഇഡിക്കു വേണ്ടി ഹാജരായ എസ് വി രാജു പറഞ്ഞു.  ഇ.ഡി പരിധികൾ ലംഘിച്ചിട്ടില്ലെന്ന് രാജു കോടതിയെ അറിയിച്ചു.

2014 മുതൽ മദ്യ ഷോപ്പിന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനം 40-ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഇപ്പോൾ ഇഡി രംഗത്തുവന്ന് ടാസ്മാകിൽ റെയ്ഡ് നടത്തുകയാണെന്ന് കപിൽ സിബൽ അറിയിച്ചു.ഇ.ഡി റെയ്ഡിനെ ചോദ്യം ചെയ്ത് നേരത്തെ തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടർന്നാണ് സുപ്രീം കോടതിയിലെത്തിയത്.

Read More

Advertisment
ED Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: