scorecardresearch

India-Pakistan Updates: പരസ്പരം ഹസ്തദാനം ഇല്ല; ദിവസങ്ങൾക്ക് ശേഷം അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു

India-Pakistan Updates: ചൊവ്വാഴ്ച നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം നൽകി

India-Pakistan Updates: ചൊവ്വാഴ്ച നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം നൽകി

author-image
WebDesk
New Update
retreat ceremony

പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്

india Pakistan Updates: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പഞ്ചാബിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തികളിൽ നിർത്തിവെച്ചിരുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിച്ചു. നിലവിൽ സംഘർഷം അവസാനിച്ച് ഇരുരാജ്യങ്ങളും വെടിനിർത്തൽ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിക്കുന്നത്. അതിർത്തിയിലുള്ള വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നീ ചെക്ക് പോസ്റ്റുകളിലാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾ നടക്കുന്നത്. 

Advertisment

ചൊവ്വാഴ്ച നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം നൽകി. അട്ടാരി,ഹുസൈനിവാല, സദ്കി എന്നിവടങ്ങളിലെ ചടങ്ങുകൾ കാണാനാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. 

അതേസമയം, പതാക താഴ്ത്തൽ ചടങ്ങിനിടെ ബി.എസ്.എഫ്.സൈനികരും പാക് റേഞ്ചർമാരും പര്‌സപരം ഹസ്തദാനം നടത്തിയില്ല. സുരക്ഷ മുൻനിർത്തി ഇരുരാജ്യങ്ങളുടെയും കവാടങ്ങളും തുറന്നിരുന്നില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേയ് എട്ട് മുതൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടന്നിരുന്നില്ല. 

കർഷകർക്ക് ഇളവ് അനുവദിച്ചു

അതിർത്തിക്കപ്പുറമുള്ള കർഷകർക്ക് കാർഷികാവശ്യങ്ങൾക്കായി ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ബി.എസ്.എഫ്. പിൻവലിച്ചു. 220 ഗ്രാമങ്ങളിലായി കർഷകരുടെ ഏകദേശം 21,600 ഏക്കർ ഭൂമി ഇന്ത്യൻ അതിർത്തിയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും ഇടയിൽ ഇന്ത്യൻ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 

Advertisment

ഫിറോസ്പൂർ, ഫാസിൽക്ക, തരൺ തരൺ, ഗുർദാസ്പൂർ, പത്താൻകോട്ട്, അമൃത്സർ എന്നീ ആറ് അതിർത്തി ജില്ലകളിലാണ് ഈ ഭൂമികൾ വരുന്നത്. ആറ് ജില്ലകളും ചേർന്ന് പാകിസ്ഥാനുമായി 553 കിലോമീറ്റർ അതിർത്തി പങ്കിടുന്നു.കർശനമായ സുരക്ഷാ മേൽനോട്ടത്തിലാണ് കർഷകർക്ക്് പ്രവേശനാനുമതി നൽകിയത്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെയാണ് കർഷകർക്ക് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. 

Read More

Operation Sindoor India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: