/indian-express-malayalam/media/media_files/2025/05/02/YO27W1cdKsOamoK0tYui.jpg)
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം
Jammu Kashmir Terrorist Attack: ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്‌പോറ പ്രദേശത്താണ് വ്യാഴാഴ്ച പുലർച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത തിരച്ചിലിനിടയിലാണ് ഭീകരരെ കണ്ടെത്തിയത്. നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഈ ഭീകരർ അടുത്തിടെ പ്രദേശത്ത് ആക്രമം നടത്തിയ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.
മേയ് ആദ്യം കശ്മീരിൽ നടന്ന രണ്ട് ഓപ്പറേഷനുകളിൽ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി ആറ് ഭീകരരെ വധിച്ചിരുന്നു. ഇതിൽ മൂന്ന് പേർ പാക് ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദിൽ ഉൾപ്പെട്ടവരാണ്. പഹൽഗാം ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ ഓപ്പറേഷൻ നടന്നത്.
നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി
അതേസമയം, ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്തതിനണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക നിർദേശം പാക് ഹൈക്കമ്മിഷന് ഇന്ത്യ നൽകി. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
ഹൈക്കമ്മിഷനിലെ ചാർജ് ഡെ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന നിർദേശം നൽകിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമാല്ലാത്ത രീതിയിൽ പ്രവർത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
കഴിഞ്ഞ മെയ് 13നും പാക് ഹൈക്കമ്മിഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാക്കിസ്ഥാനും പുറത്താക്കിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.