/indian-express-malayalam/media/media_files/2025/05/21/wIYs4teT7McqQFO6CnGh.jpg)
മണിക് സാഹ
Tripura CM about Illegal Migration: അഗർത്തല: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റവും റോഹിംഗ്യൻ അഭയാർഥികളുടെ വരവും തടയുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. അഗർത്തലയിലെ പ്രജ്ഞാഭവനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിൽ നിന്നെത്തുന്നവരുടെ രേഖകൾ പരിശോധിച്ച് അനധികൃത കുടിയേറ്റമെന്ന് കണ്ടെത്തിയാൽ ഉടൻ തിരിച്ചയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
"ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പരിശോധന കർശനമാക്കും. ബംഗ്ലാദേശ്, റോഹിംഗ്യൻ അനധികൃത കുടിയേറ്റക്കാരെ ത്രിപുരയിൽ പ്രവേശിപ്പിക്കില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും"- മണിക് സാഹ പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ബംഗ്ലാദേശി പൗരന്മാരുടെ എണ്ണത്തിൽ 36 ശതമാനം വർധനവുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
856 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയാണ് ത്രിപുര ബംഗ്ലാദേശുമായി പങ്കിടുന്നത്. പ്രാദേശിക തർക്കങ്ങൾ കാരണം അതിർത്തിയുടെ ചില ഭാഗങ്ങൾ ഇപ്പോഴും വേലികെട്ടി തിരിച്ചിട്ടില്ല. ത്രിപുരയെ കൂടാതെ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നുണ്ട്. മേഘാലയ 443 കിലോമീറ്ററും, മിസോറാം 318 കിലോമീറ്ററും, അസമുമായി 263 കിലോമീറ്ററും അതിർത്തി പങ്കിടുന്നു.
കഴിഞ്ഞ ഡിസംബറിൽ വടക്കുകിഴക്കൻ കൗൺസിലിന്റെ (എൻഇസി) 7 പ്ലീനറി യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തും മനുഷ്യക്കടത്തും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാ മേഖലയിലെ മുഖ്യമന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയാണ് അതിർത്തി കടന്നുള്ള പ്രധാന കുറ്റകൃത്യങ്ങൾ.
Read More
- മെട്രോയാത്രക്കാരായ സ്ത്രീകളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
- പരസ്പരം ഹസ്തദാനം ഇല്ല; ദിവസങ്ങൾക്ക് ശേഷം അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു
- ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി പരാമർശം; കോളേജ് പ്രൊഫസർക്ക് സുപ്രീം കോടതി ജാമ്യം
- പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ
- 'അഭയാർത്ഥികളെയെല്ലാം സ്വീകരിക്കാൻ ഇന്ത്യ ധർമ്മശാലയല്ല': ശ്രീലങ്കൻ പൗരനോട് സുപ്രീം കോടതി
- ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് സൈന്യം
- കശ്മീരിൽ പൊട്ടാതെ കിടന്ന 42 പാക് ഷെല്ലുകൾ സൈന്യം നിർവീര്യമാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.