/indian-express-malayalam/media/media_files/uploads/2017/02/voteelections759.jpg)
ഫയൽ ചിത്രം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്.
സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽനിന്നും രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുജറാത്തിലെ കഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ മുൻനിര പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ബാക്കിനിൽക്കെ നിലമ്പൂരിൽ വിജയിക്കുകയെന്നത് യുഎഡിഎഫിനും എൽഎഡിഎഫിനും അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്.
Read More
- കനത്ത മഴ തുടരുന്നു; അതീവ ജാഗ്രതയിൽ സംസ്ഥാനം പലയിടത്തും നാശനഷ്ടം
- കൊച്ചിയിലെ കപ്പൽ അപകടം: ക്യാപ്റ്റനടക്കം എല്ലാവരെയും രക്ഷപ്പെടുത്തി, കപ്പൽ മുങ്ങി
- എട്ടുവയസ്സുകാരിയെ അച്ഛന് മർദിച്ച സംഭവം; കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
- നാലുവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us