scorecardresearch

Kochi Ship Accident: ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്‌നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം

Kochi Ship Accident: ഓരോ വർഷവും ആയിരത്തിലധികം കണ്ടെയ്‌നറുകളാണ് സമുദ്രത്തിൽ പതിക്കുന്നത്. കടലിലെ ജൈവസമ്പത്തിനൊപ്പം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കുമാണ് ഇത്തരം അപകടങ്ങൾ വഴിവെയ്ക്കുന്നത്‌

Kochi Ship Accident: ഓരോ വർഷവും ആയിരത്തിലധികം കണ്ടെയ്‌നറുകളാണ് സമുദ്രത്തിൽ പതിക്കുന്നത്. കടലിലെ ജൈവസമ്പത്തിനൊപ്പം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കുമാണ് ഇത്തരം അപകടങ്ങൾ വഴിവെയ്ക്കുന്നത്‌

author-image
WebDesk
New Update
news

ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്‌നറുകൾ

Kochi Ship Accident: കേരളത്തീരത്ത് ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ മുങ്ങിയതോടെയാണ് ഇതുസംബന്ധിച്ചുള്ള വാർത്തകൾ മലയാളികൾ കൂടുതലായി തിരയാൻ തുടങ്ങിയത്. എന്നാൽ പ്രക്ഷുബ്ധമായ കടലിൽ ചരക്കുകപ്പലുകൾ മറിയുന്നത് സാധാരണമാണ്.

Advertisment

എന്നാൽ, ഈ കപ്പലുകളിൽ കണ്ടെയ്‌നറുകളിലെ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള വസ്തുക്കൾ നമ്മുടെ സമുദ്രസമ്പത്തിനെ മാലിന്യ കൂമ്പാരമാക്കുകയാണ്. കടലിലെ ജൈവസമ്പത്തിന് കോട്ടം തട്ടുന്നതിനോടൊപ്പം നിരവധി പാരിസ്ഥിതിക- ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കൃത്യമായ കണക്കുകൾ ഇല്ല

കഴിഞ്ഞ ഒന്നര ദശകത്തിനിടെ 20,000-ത്തിലധികം ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കടലിലേക്ക് മറിഞ്ഞിട്ടുണ്ടെന്നാണ് വ്യവസായ ഗ്രൂപ്പായ ഷിപ്പിംഗ് കൗൺസിലിന്റെ രേഖകളിൽ പറയുന്നത്. പ്രക്ഷുബ്ധമായ കടലുകളിൽ ഒരു കണ്ടെയ്‌നർ മുതൽ നൂറുകണക്കിന് വരെ ചരക്കുകപ്പലുകൾ നഷ്ടമായേക്കാം. ഓരോ വർഷവും എത്ര കണ്ടെയ്‌നർ വീതം കടലിൽ പതിക്കുന്നുവെന്നത് സംബന്ധിച്ച് പല കണക്കുകളാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. 

Also Read: കേരള തീരത്ത് കണ്ടെയ്നറുകൾ; എണ്ണ ചോർച്ചയുടെ അപകടസാധ്യതകൾ എന്തൊക്കെ? തയ്യാറെടുപ്പ് എങ്ങനെ?

Advertisment

മറ്റൊരു വ്യവസായ ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 16 വർഷത്തിനിടെ ശരാശരി 1500 കണ്ടെയ്‌നറുകളാണ് കടലിൽ നഷ്ടമായത്.2020-ൽ അപസ് എന്ന് ചരക്കുകപ്പലിൽ നിന്ന് പസഫിക് സമുദ്രത്തിൽ പതിച്ചത ഏകദേശം 2000 കണ്ടെയ്‌നറുകളാണ്. മിക്ക കണ്ടെയ്‌നറുകളും ഒടുവിൽ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്നു, അവ ഒരിക്കലും വീണ്ടെടുക്കാൻ കഴിയില്ല. ഇത് സമുദ്രത്തെ വിഷമയമാക്കുന്നു. 

വിഷമയം സമുദ്രം

അടുത്തിടെ പസഫിക് സമുദ്രത്തിലുള്ള ഹവായിൻ ദ്വപുകൾക്ക് സമീപം നിരവധി കണ്ടെയ്‌നറുകളിൽ നിന്നുള്ള മാലിന്യം കൂമ്പാരം കണ്ടെത്തിയിരുന്നു. ദശലക്ഷക്കണക്കിന് കടൽപ്പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം.

പല തരത്തിലുള്ള രാസപദാർഥങ്ങൾ ഉൾപ്പടെയാണ് ഇത്തരം കണ്ടെയ്‌നറുകളിൽ നിന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പതിക്കുന്നത്. ഈ രാസപദാർഥങ്ങൾ പലപ്പോഴും കടലിൽ കൂടികലരുന്നതിനാൽ ഇവയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കാൻ തന്നെ വർഷങ്ങൾ വേണ്ടി വരുമെന്ന് കാലിഫോർണിയയിലെ മോണ്ടെറി ബേ നാഷണൽ മറൈൻ സാങ്ച്വറിയിലെ സമുദ്ര ജീവശാസ്ത്രജ്ഞനായ ആൻഡ്രൂ ഡിവോഗെലെയർ പറഞ്ഞു.കടലിൽ നിന്ന കണ്ടെത്തിയ ഒരൊറ്റ കണ്ടെയ്‌നറിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കാൻ തനിക്ക് 15 വർഷത്തിലേറെ വേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീലങ്കയിൽ ഉണ്ടായ വലിയ ദുരന്തം

ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപം ചരക്കുകപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ കടലിൽ പതിച്ചത് 1400-ലധികം കണ്ടെയ്‌നറുകളാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഈ കണ്ടെയ്‌നറുകളിൽ അധികവും ഉണ്ടായിരുന്നത്. നൈട്രിക് ആസിഡ്, ലെഡ്, മെഥനോൾ, സോഡിയം ഹൈഡ്രോക്‌സൈഡ് തുടങ്ങി നിരവധി വിഷപദാർത്ഥങ്ങളാണ് ദുരന്തത്തിൽ കടലിൽ പതിച്ചത. 

Also Read: ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്, ആരും തൊടരുതെന്ന് മുന്നറിയിപ്പ്

ശ്മശാനം പോലെയാണ് ഒറ്റൊറ്റ ദിവസം കൊണ്ട് കൊളംബോയിലെ പല തീരങ്ങളും മാറിയത്. ഈ രാസമാലിന്യങ്ങളുടെ ദുർഗന്ധം കാരണം പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തരമായി സുരക്ഷിത മേഖലകളിലേക്ക് മാറ്റി. കണ്ടെയ്‌നർ മാലിന്യത്തിനൊപ്പം ആയിരക്കണക്കിന് ചത്ത മത്സ്യങ്ങളെയും കടലാമകളെയുമാണ് പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തിയത്. ചത്ത 40 ഡോൾഫിൻ, ആറ് തിമിംഗലം എന്നിവയെും കണ്ടെത്തി.

Also Read: എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം, കേരള തീരത്ത് ജാഗ്രത നിർദേശം

ദുരന്തത്തിന്റെ ആഘാതം ഇവിടെ അവസാനിച്ചില്ല. മൂന്ന് മാസത്തേക്കാണ് കൊളംബോയുടെ വിവിധ തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ പ്രദേശത്തെ 12,000 കുടുംബങ്ങൾക്കാണ് തൊഴിൽ നഷ്ടമായത്. വീണ്ടും മത്സ്യബന്ധനം പുനസ്ഥാപിച്ചെങ്കിലും മത്സ്യ ലഭ്യത നാലിലൊന്നായി കുറഞ്ഞ സ്ഥിതിയാണ്. 

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അപകടം

ഗൾഫ് ഓഫ് മെക്സിക്കോയിൽ ഉണ്ടായ അപകടമാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓയിൽ സ്പിൽ അപകടം. 2010ൽ ആയിരുന്നു ഇത്. ഏപ്രിൽ 20ന് ആണ് അപകടം ഉണ്ടായത്. നാല് മില്യൺ ബാരൽ എണ്ണ 87 ദിവസത്തോളം ഗൾഫ് ഓഫ് മെക്സിക്കോയിൽ ഒഴുകി വ്യാപിച്ചു. ആയിരക്കണക്കിന് ജീവജാലങ്ങളുടെ നാശത്തിനാണ് ഇത് ഇടയാക്കിയത്. 

Read More

Ship Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: