scorecardresearch

Kochi Ship Accident: കേരള തീരത്ത് കണ്ടെയ്നറുകൾ; എണ്ണ ചോർച്ചയുടെ അപകടസാധ്യതകൾ എന്തൊക്കെ? തയ്യാറെടുപ്പ് എങ്ങനെ?

Kochi Ship Accident: ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കരയിലേക്ക് എത്തുന്ന ഏതൊരു വസ്തുവിൽ നിന്നും ആളുകൾ അകന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Kochi Ship Accident: ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കരയിലേക്ക് എത്തുന്ന ഏതൊരു വസ്തുവിൽ നിന്നും ആളുകൾ അകന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
news

കപ്പൽ ചരിഞ്ഞ നിലയിൽ

Kochi Ship Accident: കൊച്ചി: കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞു തുടങ്ങി. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കരയിലേക്ക് എത്തുന്ന ഏതൊരു വസ്തുവിൽ നിന്നും ആളുകൾ അകന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ടെയ്നർ കപ്പലിന് എന്താണ് സംഭവിച്ചത്?

Advertisment

വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് ശനിയാഴ്ചയാണ് അപകടത്തിൽപെട്ടത്. 28 വർഷം പഴക്കമുള്ള കപ്പലാണിത്. 1997 ലാണ് നിർമ്മിച്ചത്. പിറ്റേന്ന് രാവിലെയോടെ, ഒന്നിലധികം കണ്ടെയ്‌നറുകൾ വെള്ളത്തിൽ വീണു മുങ്ങാൻ തുടങ്ങി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പറയുന്നതനുസരിച്ച്, ഞായറാഴ്ച പുലർച്ചെ കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ പെട്ടെന്ന് ചരിഞ്ഞു, കടലിലേക്ക് വീണ കണ്ടെയ്നറുകളിൽനിന്ന് എണ്ണ പടരാനുള്ള സാധ്യതയുണ്ടായിരുന്നു. "ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽഎസ്എ 3 ലെ 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 21 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡും 3 പേരെ ഇന്ത്യൻ നാവികസേനയുടെ കപ്പലായ സുജാതയും ചേർന്നാണ് രക്ഷപ്പെടുത്തിയത്," കോസ്റ്റ് ഗാർഡ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Also Read:ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്, ആരും തൊടരുതെന്ന് മുന്നറിയിപ്പ്

മുന്നറിയിപ്പ് എന്താണ്?

ചരക്കു കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത് പോകരുത്, ഉടൻ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും ബാധകമാണ്. എണ്ണപ്പാട കേരള തീരത്ത് എവിടെയും എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

ചോർച്ച എത്രത്തോളം അപകടകരമാണ്?

Advertisment

മുങ്ങിയ കപ്പലിൽ 640 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു, അതിൽ 13 എണ്ണം "അപകടകരമായ ചരക്ക്" അടങ്ങിയതും 12 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയതുമാണ്. കൂടാതെ, കപ്പലിലെ ടാങ്കുകളിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. ചോർച്ച ഉണ്ടായാൽ, 36 മുതൽ 48 മണിക്കൂറിനുള്ളിൽ തെക്കൻ കേരളത്തിലെ കുറഞ്ഞത് രണ്ട് തീരദേശ ജില്ലകളിൽ മലിനീകരണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ ആൻഡ് സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകി.

Also Read:എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം, കേരള തീരത്ത് ജാഗ്രത നിർദേശം

ഏതൊക്കെ മേഖലകളാണ് അപകടസാധ്യതയുള്ളത്?

എണ്ണ ചോർച്ച ഉണ്ടായാൽ, ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി എന്നിവയാണ് കൂടുതൽ മലിനീകരണ സാധ്യതയുള്ള പ്രദേശങ്ങൾ. 

Also Read:വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം

ഏതെങ്കിലും പ്രതികൂല സാഹചര്യത്തെ നേരിടാൻ സംസ്ഥാനം എത്രത്തോളം തയ്യാറാണ്?

ബന്ധപ്പെട്ട അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എണ്ണപ്പാട കേരള തീരത്തേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓയിൽസ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ്‌കിമ്മറുകൾ ഉപയോഗിക്കുന്നതിനായി കോസ്റ്റ് ഗാർഡ്, നേവി, പോർട്ട് വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടു വീതം റാപ്പിഡ് റസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ ഒന്ന് വീതം ടീമും തയ്യാറാക്കിയിട്ടുണ്ട്.

Read More

Accident Ship Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: