/indian-express-malayalam/media/media_files/2025/05/25/kochi-ship-accident-03-462531.jpg)
കപ്പലിൽനിന്നും ക്യാപ്റ്റനെ രക്ഷപ്പെടുത്തിയപ്പോൾ
കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരിഞ്ഞ എംഎസ്‍സി എൽസ 3 ചരക്കു കപ്പലിലെ നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണതായി സംശയം. കപ്പൽ പൂർണമായും മുങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നൗട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്. കപ്പലിലെ ഇന്ധനമായ എണ്ണയും ചോർന്നിട്ടുണ്ട്. ഇവ ഏകദേശം 3 കിലോ മീറ്റർ വേഗത്തിലാണ് കടലിൽ ഒഴുകി നടക്കുന്നത്.
കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണപ്പാട തടയാൻ നടപടി സ്വീകരിച്ച് വരുന്നുണ്ട്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാനുള്ള പൊടി എണ്ണ പാടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ദേശീയ എണ്ണ പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ നേരിട്ടാണ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിലാണ് കണ്ടെയ്നർ എത്താൻ കൂടുതൽ സാധ്യത. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരത്ത് പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ JCB, ക്രെയിനുകൾ വിനിയോഗിക്കാൻ Factories and Boilers വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
Also Read: കൊച്ചിയിലെ കപ്പൽ അപകടം: ക്യാപ്റ്റനടക്കം എല്ലാവരെയും രക്ഷപ്പെടുത്തി, കപ്പൽ മുങ്ങി
എണ്ണ പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.