/indian-express-malayalam/media/media_files/1dbXZouA80odvVVQ9rpx.jpg)
ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്
തിരുവനന്തപുരം: വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാർ അവധിയിൽ. സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാൾ മുമ്പ് നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നൽകിയത്. നാലു ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചത്. സെപ്റ്റംബർ 14 മുതൽ 17വരെയാണ് നാലു ദിവസത്തേ അവധി.
എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. ആരോപണത്തിൻറെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാൽ, സ്ഥാനത്തുനിന്നും മാറ്റിനിർത്താതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്. ഇതിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിനിടെയാണിപ്പോൾ അജിത്ത് കുമാർ നാലു ദിവസത്തേ അവധിയിൽ പ്രവേശിക്കുന്നത്.
ഇതിനിടെ, പൊലീസ് ഉന്നതരുമായും ഹേമ കമ്മിറ്റിയുമായും ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ ഇന്ന് രാത്രി നിർണായക കൂടിക്കാഴ്ചയും നടന്നു. ആഭ്യന്തര വകുപ്പിൻറെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്.
ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു. എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു.ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം. ആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യത്തിന് സർക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുകയാണ്. പ്രത്യേക അന്വേഷണ റിപ്പോർട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ആവശ്യം.
Read More
- വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കം; നടൻ വിനായകൻ കസ്റ്റഡിയിൽ
- ബലാത്സംഗക്കേസ്: മുകേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്
- നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുത്ത് പൊലീസ്
- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി;സമ്മതിച്ച് എഡിജിപി
- അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും
- അൻവറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്;അന്വേഷിക്കേണ്ടത് സർക്കാരെന്ന് എംവി ഗോവിന്ദൻ
- പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ
- നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്, കൊച്ചുവേളി സൗത്ത്
- ഓണം ആഘോഷമാക്കാം, 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.