/indian-express-malayalam/media/media_files/WLIVCaVxf4It2rjMrGGR.jpg)
കുടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ പറഞ്ഞു
തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാമ്പിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു നേരത്തെപ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.
അജിത് കുമാറിനെ ആർഎസ്എസ് നേതാവിനെ കാണാൻ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത്. പുരം കലക്കിയതിൽ ജ്യൂഡീഷ്യൽ അന്വേഷണം വേണം. മുരളീധരൻ പറഞ്ഞു. കുടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ പറഞ്ഞു.ഇതിന്റെ വസ്തുത പുറത്തുവരട്ടെ അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പി.വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിന്റെ മൊഴിയെടുക്കുക. ശനിയാഴ്ച മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന് പിവി അൻവർ വെള്ളയാഴ്ച പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.
Read More
- അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും
- അൻവറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്;അന്വേഷിക്കേണ്ടത് സർക്കാരെന്ന് എംവി ഗോവിന്ദൻ
- പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ
- നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്, കൊച്ചുവേളി സൗത്ത്
- ഓണം ആഘോഷമാക്കാം, 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം
- വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനുപിന്നിൽ വലിയ ഗൂഢാലോചന: സുജിത് ദാസ്
- എസ്പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, ഗുരുതര ആരോപണവുമായി വീട്ടമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.