scorecardresearch

വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കം; നടൻ വിനായകൻ കസ്റ്റഡിയിൽ

സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് വിനായകൻ ആരോപിച്ചു

സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് വിനായകൻ ആരോപിച്ചു

author-image
WebDesk
New Update
Actor Vinayakan, Vinayakan

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: നടൻ വിനായകൻ ഹൈദരബാദിൽ പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് വിനായകനെപൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടനെ മർദ്ദിച്ചെന്നും ആരോപണമുണ്ട്.

Advertisment

ഗോവയിലേക്കുള്ള യാത്രയ്ക്കിടെ കണക്ഷൻ ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും, സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപെടുകയുമായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റിയ ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് വിനായകന്റെ ആരോപണം. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസിന് കൈമാറുകയായിരുന്നു. നടൻ നിലവിൽ ഹൈദരാബാദ് പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. 

Read More

Advertisment
Police Hyderabad Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: