scorecardresearch

ബലാത്സംഗക്കേസ്: മുകേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് ജാമ്യം അനുവദിച്ചത്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് ജാമ്യം അനുവദിച്ചത്

author-image
WebDesk
New Update
Mukesh

മുകേഷ്

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗക്കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

Advertisment

അന്വേഷണവുമായി സഹകരിക്കണമെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. ജാമ്യം കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നും, പരാതിക്കാരിയെ അവിശ്വസിക്കുന്നതാണ് വിധിയെന്നും ചൂണ്ടിക്കാട്ടിയാകും എസ്.ഐ.ടി അപ്പീൽ നൽകുക. ഇതിനായി എസ്.ഐ.ടി സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്.

13 വർഷം മുൻപ് നടന്ന സംഭവത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് നടിയുടെ ശ്രമമെന്നായിരുന്നു മുകേഷ് കോടതിയിൽ വാദിച്ചത്. ഗുരുതര ആരോപണങ്ങളാണ് ജൂനിയർ ആർട്ടിസ്റ്റ് മുകേഷിനെതിരെ ഉന്നയിച്ചത്. 'കലണ്ടര്‍' എന്ന സിനിമയുടെ സെറ്റിൽവച്ചാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറ‍ഞ്ഞത്.

'നാടകമേ ഉലകം' എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി. എന്നെ കിടക്കയിലേക്ക് ബലമായി പിടിച്ച് കിടത്തി. പെട്ടെന്ന് തന്നെ താൻ അവിടെനിന്നും ഓടി രക്ഷപ്പെട്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചിരുന്നു.

Advertisment

മറ്റൊരിക്കൽ കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും നടി പറഞ്ഞു. കാറിൽനിന്നും പുറത്തേക്ക് ചാടുമെന്ന് പറഞ്ഞപ്പോൾ വാഹനം നിർത്തിയെന്നും ക്ഷമ ചോദിച്ചതായും നടി പറഞ്ഞു. അന്ന് എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചിരുന്നു.

അതേസമയം, നടൻ ഇടവേള ബാബുവിനും കേടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. താരസംഘടന അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.

Read More

Kerala High Court Mukesh Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: