/indian-express-malayalam/media/media_files/oPKJvYDC8tRPViQdaYvQ.jpg)
Monthly Horoscope: മീന മാസം നിങ്ങൾക്കെങ്ങനെ?
Monthly Horoscope for Meenam: കൊല്ലവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം. 2024 മാർച്ച് 14 മുതൽ ഏപ്രിൽ 13 വരെ മീനമാസം നീളുന്നു. 31 തീയതികളുണ്ട്. തലയും വാലും വിപരീത ദിശകളിലായി ജലാശയത്തിൽ കിടക്കുന്ന ഇരുമത്സ്യങ്ങളാണു മീനം രാശിയുടെ സ്വരൂപമായി പരിഗണിക്കപ്പെടുന്നത്. രാശിചക്രത്തിലെ പന്ത്രണ്ടാം രാശിയാണ് മീനം (Pisces) എന്നതും പ്രസ്താവ്യം.
സൂര്യൻ മീനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മീനം രാശിയായി കണക്കാക്കിപ്പോരുന്നു. ഇന്ത്യൻ സംവത്സരമായ ശകവർഷം തുടങ്ങുന്നത് മീനമാസത്തിലാണ്. ചാന്ദ്രവർഷം തുടങ്ങുന്നതും മീനമാസത്തിലാണെന്ന സവിശേഷതയുമുണ്ട്. 60 ചാന്ദ്ര സംവത്സരങ്ങളിൽ ഒന്നായ 'ശോഭകൃത്' വർഷം മീനമാസത്തിലെ കറുത്തവാവിന് അവസാനിക്കും. പിറ്റേന്നുമുതൽ, അതായത് വെളുത്ത പ്രഥമ തിഥി മുതൽ 'ക്രോധി' എന്നുപേരുള്ള വർഷം തുടങ്ങും
പൂരൂരുട്ടാതി, ഉത്രട്ടാതി,രേവതി ഞാറ്റുവേലകൾ മീനമാസത്തിൽ കടന്നുവരുന്നുണ്ട്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. ശനി കുംഭം രാശിയിലുണ്ട്. മാസാവസാനം ചതയത്തിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് പകരുന്നു. മീനം 5 ന് ഒരു മാസക്കാലത്തിലധികം നീണ്ട ശനിയുടെ മൗഢ്യം അവസാനിക്കുകയുമാണ്. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും തുടരുന്നു.
മീനമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Meenam
മീനം 2 ന് ചൊവ്വ മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുകയാണ്. ചൊവ്വ ഉച്ചരാശിയിൽ നിന്നും മാറുന്നുവെന്നർത്ഥം. മീനം 12ന് ബുധൻ നീചരാശിയായ മീനത്തിൽ നിന്നും മേടത്തിലേക്ക് സംക്രമിക്കുകയാണ്. മീനം 1 മുതൽ 22 വരെ ബുധന് മൗഢ്യമില്ല. അതിനുശേഷം മൗഢ്യം സംഭവിക്കുന്നു. മീനം 27 ന് ബുധൻ വക്രഗതിയിൽ മേടത്തിൽ നിന്നും മീനത്തിലേക്ക് വീണ്ടും നിഷ്ക്രമിക്കുന്നു. കുംഭം രാശിയിൽ തുടരുന്ന ശുക്രൻ മീനം 18 ന് തൻ്റെ ഉച്ചരാശിയായ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്.
ചന്ദ്രസഞ്ചാരം ഇപ്രകാരമാണ്: മീനം ഒന്നിന് ഭരണി നക്ഷത്രത്തിൽ നിന്നും യാത്ര തുടങ്ങുന്ന ചന്ദ്രൻ മീനം 31 ആകുമ്പോൾ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകയിരം നക്ഷത്രത്തിൽ എത്തുന്നു. ശുക്ലപഞ്ചമിയിലാണ് മാസത്തിൻ്റെ തുടക്കവും ഒടുക്കവും. മീനം12 ന് വെളുത്തവാവ് വരുന്നു. മീനം 26 ന് കറുത്തവാവ് സംഭവിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടേയും മീനമാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.
മീനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Meenam
മൂലം
ശനി-ചൊവ്വ ഗ്രഹങ്ങളുടെ മൂന്നാം ഭാവത്തിലെ സഞ്ചാരം ആത്മശക്തി ഉയർത്തുന്നതാണ്. മടിച്ചുനിന്ന നല്ലകാര്യങ്ങൾക്ക് മുന്നിട്ടിറങ്ങും. സമൂഹത്തിൻ്റെ പിന്തുണ ലഭിക്കുന്നതാണ്. നാലാം ഭാവത്തിൽ ആദിത്യരാഹുയോഗം ഗുണകരമായേക്കില്ല. ഗൃഹസൗഖ്യം കുറയാം. ചെറിയ കാര്യത്തിന് പോലും തർക്കമോ കലഹമോ ഉയർന്നേക്കും.
ഉപരിവിദ്യാഭ്യാസത്തിന് യോഗ്യത നേടാൻ കഠിനമായ പരിശ്രമം ആവശ്യമാണ്. സാമ്പത്തിക പരാധീനതകൾക്ക് അയവുണ്ടാകും. ഇഷ്ടസുഹൃത്തുക്കളുമായി യാത്രകൾക്ക് ഒരുങ്ങുന്നതാണ്. അശ്രദ്ധയും ഏകാഗ്രതയില്ലായ്മയും പിടികൂടാം. കരാറുകളിലെ നിബന്ധനകൾ വായിച്ചുനോക്കിയ ശേഷമാവണം ഒപ്പിടാൻ.
പൂരാടം
കർമ്മരംഗത്ത് സക്രിയരാവും. ന്യായമായ രീതിയിൽ വളർച്ച പ്രതീക്ഷിക്കാം. പ്രശ്നങ്ങൾ പരിഹരിക്കാൻ സധൈര്യം മുന്നിട്ടിറങ്ങുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ 
ഭാഗികമായി മാത്രം പ്രതീക്ഷിച്ചാൽ മതി. മാനസികാരോഗ്യം ചിലപ്പോൾ ബാധിക്കപ്പെടാം. മകൻ്റെ ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നത് ആശ്വാസകരമാവും. വീട് പുതുക്കുന്നതിന് പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവേർപ്പെട്ടേക്കും.
സ്നേഹിതരുടെ ആത്മാർത്ഥതയിൽ സന്ദേഹികളാവും. ദൈവിക സമർപ്പണം, ആത്മീയ കാര്യങ്ങൾ എന്നിവയ്ക്ക് നേരം നീക്കിവെക്കുന്നതാണ്. മാസത്തിൻ്റെ മൂന്നാം പകുതി മുതൽ ക്ലേശങ്ങൾക്ക് അയവുണ്ടായേക്കും. നക്ഷത്രനാഥനായ ശുക്രൻ്റെ ഉച്ചസ്ഥിതി ഭൗതികമായി ഗുണകരമാവും.
മീനമാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Meenam
ഉത്രാടം
ത്രിഗ്രഹയോഗങ്ങളാണ് ഗുണത്തിനും ദോഷത്തിനും ഈ മാസം കാരണമായിരിക്കുന്നത്. നക്ഷത്രനാഥനായ സൂര്യന് രാഹു- ബുധയോഗം ഉണ്ട്. സൗഹൃദങ്ങൾ കൊണ്ട് ദോഷാനുഭവങ്ങൾക്കും സാധ്യത കാണുന്നു. ഇഷ്ടകാര്യങ്ങൾ ചെയ്യാനാവാതെ കുഴങ്ങുന്നതാണ്. പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്നും ശക്തമായ പിന്തുണ, അംഗീകാരം എന്നിവയ്ക്കും സാധ്യത തള്ളിക്കളയാനാവില്ല.
ബിസിനസ്സിൽ ചെറിയ നേട്ടമെങ്കിലും ഭവിക്കും. മകരക്കൂറുകാർക്ക് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന സേവനങ്ങൾ തടസ്സമില്ലാത്ത വന്നെത്തുന്നതാണ്. സഹോദരരുടെ ആനുകൂല്യവും അവസരോചിതമായ ഇടപെടലുകളും പ്രസ്താവ്യമാണ്. രോഗക്ലേശത്താൽ വലയുന്നവർക്ക് ചികിൽസാ മാറ്റത്താൽ ഗുണമുണ്ടായേക്കും.
തിരുവോണം
ഗുണാനുഭവങ്ങൾക്ക് മുഖ്യത്വം സിദ്ധിക്കുന്നതാണ്. നിസ്സാരമായിക്കരുതി അവഗണിച്ചവരെക്കൊണ്ട് സഹായമുണ്ടാവും. സർക്കാർ സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ കരഗതമാവും. ഗാർഹികാന്തരീക്ഷം സമാധാനപൂർണമാകും. മംഗളകർമ്മങ്ങൾ സഫലമാകുന്നതാണ്. അതിഥി സൽകാരം സന്തോഷമേകും.
അവിവാഹിതർക്ക് ശുഭതീരുമാനങ്ങൾ ഉണ്ടായേക്കും. സന്താനഭാഗ്യത്തിന് കാത്തിരിക്കുന്നവർക്കും ഗ്രഹാനുകൂല്യം ഉള്ള സമയമാണ്. പരുക്കൻ സംസാരം കൊണ്ട് ശത്രുക്കൾ സൃഷ്ടിക്കപ്പെടാം. നിക്ഷേപങ്ങൾക്ക് മുതിരും മുൻപ് വിദഗ്ദ്ധാഭിപ്രായം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. സ്വഭാവത്തിലെ പൊരുത്തക്കേടുകൾ കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിച്ചേക്കും.
- Horoscope
 - വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 03-March 09, 2024, Weekly Horoscope
 - വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 03-March 09, 2024, Weekly Horoscope
 - 2024 മാർച്ച് മാസത്തിലെ നക്ഷത്രഫലം, മൂലം മുതല് രേവതി വരെ: March 2024 Horoscope
 - 2024 മാർച്ച് മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: March 2024 Horoscope
 
അവിട്ടം
നക്ഷത്രനാഥൻ ചൊവ്വ നക്ഷത്രത്തിൽ തന്നെ സഞ്ചരിക്കുന്നു. വൈകാരിക തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രേരണയേറുന്നതാണ്. തൊഴിലിടത്തിൽ ശ്രദ്ധ കുറയരുത്. കമ്മീഷൻ സംബന്ധിച്ച ജോലികൾ ലാഭകരമായേക്കാം. കരാർപണികൾ പുതുക്കപ്പെടാൻ സാധ്യത കാണുന്നു. പക്ഷേ മുതൽമുടക്കിന് കാലം യോജിച്ചതല്ല.
വാക്പാരുഷ്യം ചിലപ്പോൾ കലഹം, കാര്യനഷ്ടം തുടങ്ങിയവയ്ക്ക് കാരണമാകുന്നതാണ്. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് ഖണ്ഡനമേറുന്നതാണ്. മാനസികപ്പൊരുത്തം ഇല്ലാത്തവരുമായി സഹകരിക്കേണ്ടി വരാം. ദാമ്പത്യത്തിലും സമ്മിശ്രമായ അനുഭവങ്ങൾ ഭവിക്കുന്നതാണ്. മകരക്കൂറുകാർക്ക് ഗുണാനുഭവങ്ങൾ കൂടാം.
ചതയം
പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിൻമേൽ തീവ്രസ്വാധീനം ചെലുത്തുന്ന കാലമാണ്. ആകയാൽ മനോവാക്കർമ്മങ്ങളിൽ ഏറ്റവും ജാഗ്രത വേണം. പഠനത്തിൽ ശ്രദ്ധ കുറയാം. പരീക്ഷയിൽ പഠനമികവ് പ്രതിഫലിപ്പിക്കാൻ കഴിയാത്ത സ്ഥിതി വരാം. ആത്മസംയമനം നഷ്ടമാകാം. കലഹപ്രേരണകളെ നിയന്ത്രിക്കാൻ ക്ലേശിച്ചേക്കും.
ഇഷ്ടവസ്തുക്കൾ കളവുപോകാനിടയുണ്ട്. കച്ചവടത്തിൽ മാത്രമല്ല
ഏതു ജോലിയിലും അധ്വാനം വർദ്ധിക്കുന്നതാണ്. അതിനനുസരിച്ചുള്ള ലാഭം / വേതനം സിദ്ധിക്കണമെന്നില്ല. കുടുംബത്തിൻ്റെ പിന്തുണ ശക്തിയേകും. മിതവ്യയം നിർബന്ധമാക്കണം. മാസത്തിൻ്റെ രണ്ടാം പകുതി മുതൽ ചെറിയ ആശ്വാസം ലഭിച്ചു തുടങ്ങുന്നതാണ്.
പൂരൂരുട്ടാതി
പ്രായോഗിക സമീപനം കൈക്കൊള്ളുന്നതിനാൽ ഒരുവിധം കാര്യങ്ങൾ നടന്നുപോകും. ലക്ഷ്യമോ പ്രധാനം മാർഗ്ഗമോ പ്രധാനം എന്ന വിധത്തിലുള്ള ചർച്ചകളിൽ നിന്നും തലയൂരുന്നതാണ്. കുറശ്ശൊക്കെ അലച്ചിലും കാര്യക്ലേശവും ഭവിക്കാതിരിക്കില്ല. അധികാരഭാവം ശത്രുക്കളെ സൃഷ്ടിച്ചേക്കാം.
വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയില്ല. സ്വന്തം സ്ഥാപനത്തിൽ മോഷണത്തിന് സാധ്യതയുണ്ട്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്ക് പ്രത്യേക സേവനം ഏർപ്പെടുത്തേണ്ടി വരാം. മകൻ്റെ ഉപരിപഠനം സംബന്ധിച്ച ചെലുവകൾക്ക് പോംവഴി തേടുന്നതാണ്. പ്രതീക്ഷിത സ്ഥാനക്കയറ്റം വൈകാം. പൈതൃകവസ്തുക്കളിൽ നിന്നും ആദായം ഉണ്ടാകുന്നതാണ്.
- വീട് പണി എന്ന് തുടങ്ങാം? 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി അറിയാം
 - ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
 - പുതുവര്ഷത്തില് തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
 - പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർ
 
ഉത്രട്ടാതി
ജന്മരാശിയിൽ ആദിത്യൻ, രാഹു, ബുധൻ എന്നീ ഗ്രഹങ്ങൾ യോഗം ചെയ്യുകയാൽ ആത്മസംഘർഷമുണ്ടാവാം. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യത കാണുന്നു. തൊഴിലിടത്തിൽ സംതൃപ്തി കുറയും. തന്നെക്കാൾ കഴിവ് കുറഞ്ഞവർ ഉയർന്ന പദവിയിലേക്ക് പരിഗണിക്കപ്പെടാം. പ്രതിഷേധങ്ങൾ വനരോദനമായി കലാശിക്കുവാൻ ഇടയുണ്ട്.
പന്ത്രണ്ടിലെ ത്രിഗ്രഹ യോഗം കാരണം നിഷ്പ്രയോജനകരമായ ആവർത്തിത യാത്രകൾ വേണ്ടിവരും. ചെലവ് കൂടുന്നതാണ്. മാസത്തിൻ്റെ പകുതിക്കു ശേഷം ശുക്രൻ ജന്മരാശിയിലേക്ക് വരുന്നതും ആദിത്യൻ ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നതും ദുർഘടാവസ്ഥയെ ലഘൂകരിക്കും. ധനപരമായി ആശ്വസിക്കാനും കർമ്മരംഗത്ത് സജീവമാകാനും കഴിയും.
രേവതി
ഗ്രഹങ്ങളുടെ, വിശേഷിച്ചും പാപഗ്രഹങ്ങളുടെ സഞ്ചാരം അനിഷ്ടസ്ഥാനങ്ങളിലൂടെയാകയാൽ തൊഴിൽ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. സഹപ്രവർത്തകർ പരാതികൾ ഉയർത്താം. കർമ്മപരാങ്മുഖത്വത്തിൻ്റെ പിടിയിലാവും. വ്യക്തിപരമായ ശുഭതീരുമാനങ്ങൾക്കും ഉചിത സന്ദർഭമല്ല. വിവാഹാലോചനകളിൽ പുരോഗതി ഉണ്ടാവണമെന്നില്ല.
സുഹൃത്തുക്കൾ സന്ദർഭം മനസ്സിലാക്കി പെരുമാറിയില്ലെന്ന് വരാം. ഉഷ്ണ/വാത/പകർച്ചവ്യാധികൾ ഉപദ്രവിച്ചേക്കാം. വീടുവിട്ട് നിൽക്കുന്നവർക്ക് പുനസ്സമാഗമം നീളുന്നതാണ്. അന്യനാട്ടിലേക്ക് പോകുന്നവർ നിയമാനുസൃതമാണ് യാത്രയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസ വേതനക്കാർ, കമ്മീഷൻ ഏജൻ്റന്മാർ, കരാർ പണികൾ ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്ക് സംതൃപ്തിയുണ്ടാവും.
Read More
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 04 to March 10
 - മീനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Meenam
 - മീനമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Meenam
 - Weekly Horoscope (March 3– March 9, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
 - സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ: Weekly Horoscope; March 03-March 09, 2024:
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us