scorecardresearch

Daily Horoscope May 27, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ദൃഢമായ കരാറുകളിൽ എത്തിച്ചേരുന്നത് എളുപ്പമായിരിക്കില്ല. എന്നിരുന്നാലും, ക്രമീകരണങ്ങൾ തകരാറിലായാൽ, അത് എപ്പോഴും നിങ്ങളുടെ തെറ്റ് കൊണ്ടായിരിക്കില്ലെന്ന് ഓർക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

ദൃഢമായ കരാറുകളിൽ എത്തിച്ചേരുന്നത് എളുപ്പമായിരിക്കില്ല. എന്നിരുന്നാലും, ക്രമീകരണങ്ങൾ തകരാറിലായാൽ, അത് എപ്പോഴും നിങ്ങളുടെ തെറ്റ് കൊണ്ടായിരിക്കില്ലെന്ന് ഓർക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങൾക്ക് ഇതൊരു ശാന്തമായ ആഴ്ചയാകാൻ സാധ്യതയില്ല. വിചിത്രമെന്നു പറയട്ടെ, നിങ്ങളുടെ സ്വകാര്യവും ആന്തരികവുമായ ജീവിതത്തിൽ ചില പുതിയ സംഭവ വികാസങ്ങൾക്ക് നിങ്ങൾ സാക്ഷിയാകും. എന്നാൽ ഉയർന്നുവരുന്ന ശുഭ സൂചനകളെ പ്രതിഫലിപ്പിക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടാകാം. എല്ലാം ശക്തമായ സൂര്യന്റെയും ചന്ദ്രന്റെയും സ്വാധീനമാണ്. ഒന്നിലും രണ്ടാമതൊരു ചിന്തയില്ലാതെ ചാടി പുറപ്പെടരുത്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ദൃഢമായ കരാറുകളിൽ എത്തിച്ചേരുന്നത് എളുപ്പമായിരിക്കില്ല. എന്നിരുന്നാലും, ക്രമീകരണങ്ങൾ തകരാറിലായാൽ, അത് എപ്പോഴും നിങ്ങളുടെ തെറ്റ് കൊണ്ടായിരിക്കില്ലെന്ന് ഓർക്കുക. സമ്പൂർണ്ണ പ്രതിബദ്ധതയ്ക്കുള്ള നിങ്ങളുടെ ആവശ്യത്തിൽ നിന്ന് നിങ്ങൾ പിന്മാറുകയാണെങ്കിൽ, സുഹൃത്തുക്കൾ കൂടുതൽ അനുകൂലമായ മാനസികാവസ്ഥയിലായിരിക്കും. ചില പദ്ധതികൾ സുഗമമായി നടക്കാൻ സാധ്യതയുണ്ട്.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
പറഞ്ഞതും ചെയ്തതുമായ എല്ലാ കാര്യങ്ങളും വീണ്ടും പരിശോധിക്കുന്നക് നേട്ടമുണ്ടാക്കും. പങ്കാളികളും പ്രിയപ്പെട്ടവരും അവരുടെ വഴികളിലെ തെറ്റ് മനസ്സിലാക്കുമ്പോൾ, ക്ഷമിക്കാൻ നിങ്ങൾ തയ്യാറാകണം. ബുധൻ ഇപ്പോൾ നിങ്ങളുടെ സഖ്യകക്ഷിയായതിനാൽ, നിങ്ങൾ ജ്ഞാനിയും വിജയത്തിൽ മഹാമനസ്കനുമായിരിക്കണം. നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാത്തത് ഒരു പഠന അവസരമായി മാറ്റിവയ്ക്കാം.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഊർജ്ജസ്വലമായ ചൊവ്വ ഒരു സ്വാഗത സാന്നിദ്ധ്യം തെളിയിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പല കാര്യങ്ങളിലും നിയന്ത്രണവും ആദിപത്യലും ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സിലുള്ളത് പറയുമ്പോൾ അത് പലർക്കും കാര്യമായി തോന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ തെറ്റുകൾക്ക് ആളുകളെ കുറ്റപ്പെടുത്താമെന്ന് സങ്കൽപ്പിക്കരുത്. നിങ്ങൾ പെട്ടന്ന് ആരെയും പൂർണ്ണമായി വിശ്വസിക്കുന്ന ആളാണെന്ന് തോന്നുന്നില്ല. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നവരെ കണ്ണാടച്ച് വിശ്വസിക്കും.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
വായുവിൽ നിഗൂഢതയുണ്ട്, ചൊവ്വയുടെ പ്രവർത്തനങ്ങൾ പ്രകോപിതനാക്കാം. ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ, വളരെക്കാലമായി മറന്നുപോയ വികാരങ്ങളും വിചാരങ്ങളും പുറത്തുവിരാം. ഒരു സഹപ്രവർത്തകൻ പ്രകോപനപരമായി പെരുമാറിയാൽ ആശ്ചര്യപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളുടെ മുന്നിൽ ഒരു ബിസിനസ് പദ്ധതി അവതരിപ്പിക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ജോലിസ്ഥലത്ത് കൂടുതൽ എളുപ്പമുള്ള യാത്ര പ്രതീക്ഷിക്കുക. സാഹചര്യങ്ങൾ വളരെ അനുകൂലമായിരിക്കണമെന്ന് പ്രതീക്ഷിക്കുന്ന അവസാന വ്യക്തി നിങ്ങളാണ് എന്നതാണ് വളരെ സന്തോഷകരമായ കാര്യം. വാസ്തവത്തിൽ, സാധാരണ മനുഷ്യർക്ക് ഒരു നോട്ടം ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള ശക്തമായ നിലയിലായിരിക്കും നിങ്ങൾ.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക ആശങ്കകളുണ്ടെങ്കിൽ, അവയ്ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ സമയം നിങ്ങൾ ചെലവഴിക്കണം, കൂടാതെ എല്ലാ വിശദാംശങ്ങളും പൂർണമായും വ്യക്തമാകുന്നതുവരെ വിശ്രമിക്കരുത്. എന്നത്തേയും പോലെ, നിയമപരമായ പ്രശ്നങ്ങൾ നിങ്ങളുടെ പദ്ധതികളെ ബാധിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ അവകാശങ്ങൾ അറിയാമോ എന്ന ചോദ്യം പ്രസക്തമാണ്. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങൾ മറ്റുള്ളവരെ അനുവദിക്കുന്ന സമയമാണിത്.

വൃശ്ചികം (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ ജീവിതത്തെ മയപ്പെടുത്തുന്നതിന് പോലും പങ്കുവഹിക്കാൻ ശുക്രന് ശക്തിയുണ്ട്. ഒപ്പം മനോഹരമായ പ്രണയ സംഗമങ്ങളുടെ ഒരു പരമ്പരയിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടാം. ബിസിനസ്സിൽ, വിജയകരമായ ഡീലുകൾക്ക് മികച്ച അവസരമുണ്ട്, എന്നാൽ നിങ്ങൾ തൃപ്തനാകുന്നതുവരെ ഒന്നിനും തിരക്കുകൂട്ടേണ്ടതില്ല. നിങ്ങൾ നിരവധി ക്ലേശകരമായ ഘട്ടങ്ങൾ പിന്നിട്ടയാളാണ്, ഇത് നിങ്ങൾക്ക് വിജയിക്കാനും സന്തോഷിക്കാനുമുള്ള സമയമാണ്.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾ ദൈനംദിന കാര്യങ്ങളിൽ വളരെയധികം ഏർപ്പെടുന്നയാളാണെങ്കിൽ, ദീർഘകാല അഭിലാഷങ്ങൾക്ക് അനുകൂലമായി ഊന്നൽ മാറ്റാനുള്ള സമയമാണിത്. ഒഴിവുസമയ പ്രവർത്തനങ്ങൾ സമൂഹത്തിൽ ബഹുമാനം നേടുന്നതിന് വേണ്ടി നയിക്കപ്പെടാം. നിങ്ങൾ അർഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് നിങ്ങളുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ചൊവ്വ നിങ്ങളുടെ ആത്മാവിനെ ഉന്നത തലങ്ങളിലേക്ക് ഉയർത്തിയേക്കാം. എന്നിരുന്നാലും സഹകാരികൾ നിങ്ങളെ ഉടൻ ഭൂമിയിലേക്ക് കൊണ്ടുവരും. നിങ്ങളുടെ കൂടുതൽ രസകരവും നൂതനവുമായ നിർദ്ദേശങ്ങൾ തടസ്സപ്പെടുത്താൻ പങ്കാളികൾക്കായി നിങ്ങൾ തയ്യാറായിരിക്കണം. നിങ്ങൾ കണ്ടെത്തേണ്ടത് എന്തുകൊണ്ടാണ് അവർ നിങ്ങളുടെ പദ്ധതികളുമായി പൊരുത്തപ്പെടാത്തത് എന്നതാണ്.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളുടെ ബിസിനസ്സ് വൈദഗ്ധ്യത്തിന് പേരുകേട്ടവനല്ല, എന്നാൽ ഇന്ന് നിങ്ങളുടെ വ്യക്തിഗത വിഭവങ്ങൾ കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകത നിങ്ങൾക്ക് തോന്നിയേക്കാം. ഗാർഹികവും കുടുംബപരവുമായ സുരക്ഷിതത്വത്തിനുള്ള ആഗ്രഹം ഒരു പ്രധാന പ്രചോദനമായി തോന്നുന്നു. എന്നാൽ ഇപ്പോൾ പദ്ധതികൾ ആസൂത്രണം ചെയ്താൽ മതിയാകും.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ചന്ദ്രൻ കൗതുകകരമായ മാനസികാവസ്ഥകൾ കൊണ്ടുവരുന്നു. നിങ്ങൾ ഫാൻ്റസി-ലാൻഡിൽ പോലും പോയേക്കാം. എന്നിരുന്നാലും, ജോലിയിൽ ഏർപ്പെടാതിരിക്കുന്നതിനോ നിങ്ങളുടെ സാധ്യതകളെ സാരമായി ബാധിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനോ ഒഴികഴിവില്ല. ദിവസം ആസ്വദിക്കൂ എന്നാൽ ഭാവിക്കായി ആസൂത്രണം ചെയ്യുക.

To read moreHoroscope columns click here 

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: