/indian-express-malayalam/media/media_files/GPkEQGI1o0LEpo3p0e6J.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
യാത്രകളും മാറ്റങ്ങളും വൈവിധ്യം കൊണ്ടുവരുന്നു. കുടുംബകാര്യങ്ങളിൽ നിങ്ങൾ വളരെയധികം ശ്രദ്ധാലുക്കളായേക്കാം. നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വ്യാഴം നല്ല താൽപ്പര്യം പ്രകടിപ്പിക്കുന്നതിനാൽ, എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും, പ്രത്യേകിച്ച് സാമൂഹിക സാഹചര്യങ്ങളിൽ. നിസ്സാരകാര്യങ്ങൾ ശ്രദ്ധിക്കാൻ നിങ്ങൾക്ക് നിങ്ങൾക്ക് ചിലപ്പോൾ സമയം കിട്ടിയില്ലെന്ന് വരാം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ജോലിസ്ഥലത്തെ അവസ്ഥകൾ ഉത്കണ്ഠയ്ക്ക് കാരണമാകാം. ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ നിങ്ങൾ മുന്നിട്ടിറങ്ങുന്നത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം. നിലവിലെ ചാന്ദ്ര സാഹചര്യമാണ് കൂടുതൽ അസ്വസ്ഥമായ സാഹചര്യങ്ങൾ കൊണ്ടുവരാൻ കാരണം. എന്നാൽ നിങ്ങൾക്ക് കൊടുങ്കാറ്റിനെ പോലും മറികടക്കാനുള്ള മനക്കരുത്തുണ്ടെന്ന് വിസ്മരിക്കരുത്.
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 13 to May 19
- WeeklyHoroscope(May 12– May 18, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 12-May 18, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; May 19-May 25, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; May 19-May 25, 2024, Weekly Horoscope
മിഥുനം രാശി (മെയ് 22 - ജൂൺ 21)
അൽപ്പം ഇരുണ്ട സ്വഭാവമുള്ള സാമ്പത്തിക സ്വാധീനം തുടരുന്നു. എല്ലാം തീർത്തും വ്യക്തവും കൃത്യവുമായി സൂക്ഷിക്കാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. ഈ ഘട്ടത്തിൽ നിങ്ങൾ ചെയ്യേണ്ട അവസാന കാര്യം മറഞ്ഞിരിക്കുന്ന ചെലവുകൾക്കായി സ്വയം നിയന്ത്രിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ നിന്ന് പിന്തുണ ലഭിക്കാം.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ പ്രവൃത്തികളിൽ ഒരു പങ്കാളി നിങ്ങളെ സ്വാധീനിച്ചേക്കാം. അതിനാൽ നിങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന ഒരു കഥ തയ്യാറാണെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒന്നും പൂർത്തിയാകാതെ വിട്ടിട്ടില്ലെന്ന് ഉറപ്പാക്കുക. കാണാൻ കഴിയുന്ന വാഗ്ദാനങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കുക. പൂർത്തിയാകാത്ത എല്ലാ വൈകാരിക ബിസിനസ്സുകളും ചിട്ടപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയൂ.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
തിരക്കേറിയ ദിവസമാണ്, അതിവേഗം സഞ്ചരിക്കുന്ന ഗ്രഹങ്ങൾ നിങ്ങളെ കൂടുതൽ കൂടുതൽ പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു. പങ്കാളികൾ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ രസകരമായ നിരവധി നിക്ഷേപങ്ങളിൽ ശ്രദ്ധപുലർത്തുക. സാമ്പത്തിക ബാധ്യതകൾ തീർത്തുകഴിഞ്ഞാൽ, നിങ്ങളുടെ പ്രണയ മുൻഗണനകൾ സജ്ജമാക്കാൻ നിങ്ങൾ തയ്യാറാകും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
വളരെക്കാലം മുമ്പുള്ള പ്രവർത്തനങ്ങൾ പുതുക്കിയ താൽപ്പര്യത്തിൻ്റെ ഉറവിടമായി മാറിയേക്കാം. എന്നാൽ, കുടിശ്ശിക അടയ്ക്കാതെ ഒന്നിൽ നിന്നും രക്ഷപ്പെടാമെന്ന മിഥ്യാധാരണ നിങ്ങൾക്ക് ഉണ്ടാകരുത്. കാരണം നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ ഈ നിമിഷം നിശ്ചലമായി കാണപ്പെടുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് അനിവാര്യമായത് വൈകില്ല.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം എളുപ്പമാകുമെന്നോ അല്ലെങ്കിൽ പങ്കാളികൾ നിങ്ങളുടെ പദ്ധതികളെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുമെന്നോ വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. മറ്റുള്ളവരുടെ മാറുന്ന മാനസികാവസ്ഥയോട് സഹിഷ്ണുത പുലർത്താൻ ശ്രമിക്കുക. അല്ലാത്തപക്ഷം, ഒരു പങ്കാളി നിങ്ങളെ നിരാശപ്പെടുത്തി നിങ്ങളിൽ നിന്ന് അകലുമെന്ന് ഓർക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ഇന്നത്തെ കാലാവസ്ഥയിൽ നിങ്ങൾക്ക് പല വിചിത്ര സംഭവങ്ങളും അനുഭവപ്പെടാം. നിങ്ങളുടെ ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മോശം ശീലങ്ങളെല്ലാം ഉപേക്ഷിക്കുന്നതിനും ഇതാണ് കൃത്യമായ സമയം. ശരീരം പഴയ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും ഇത് വർഷത്തിലെ ഉപയോഗപ്രദമായ സമയമാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ഗാർഹിക പൊരുത്തക്കേട് നിർഭാഗ്യകരമായിരിക്കാം, എന്നാൽ അസംതൃപ്തിയുടെ അടിസ്ഥാന കാരണങ്ങളെ അഭിമുഖീകരിക്കാൻ അത് നിങ്ങളെ പ്രേരിപ്പിക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ഉണ്ടാക്കാം. ആളുകൾക്ക് അവർ ചെയ്യുന്നതിന്റെ ഫലം തിരിച്ചും ലഭിക്കും. നിങ്ങൾ, നഷ്ടപ്പെട്ടെന്ന് കരുതിയ 'ഒന്ന്' അടുത്ത് തന്നെ നിങ്ങളിലേക്ക് മടങ്ങിയെത്തും. അത് ചിലപ്പോൾ ഒരു വസ്തുവാകാം ചിലപ്പൾ ഒരു സൗഹൃദവുമാകാം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
യാത്ര ചെയ്യാൻ പോകുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ദിവസത്തിലൂടെയാണ്യ. അതിനർത്ഥം എല്ലാ നിർദ്ദേശങ്ങളെയും ദിശകളെയും കുറിച്ച് വ്യക്തമായിരിക്കേണ്ടതുണ്ടെന്നാണ്. വസ്തുതകളോട് പറ്റിനിൽക്കുന്നതിലൂടെ തെറ്റിദ്ധാരണകളിൽ നിന്ന് സംരക്ഷിക്കപ്പെടാം. നിങ്ങൾ പങ്കാളികൾക്ക് സംശയത്തിൻ്റെ ആനുകൂല്യം നൽകുന്നുവെന്ന് ഉറപ്പാക്കുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
അടുത്തിടെ സമ്മതിച്ചത് ഇപ്പോഴും സ്വകാര്യമാണെന്നും അത് ഇതുവരെ പരസ്യമാക്കേണ്ടതില്ലെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. അതിനാൽ എല്ലാം ഒപ്പിടുകയും മുദ്രവെക്കുന്നതിനും മുൻപ് അനുയോജ്യമായ ഭേദഗതികൾ ആവശ്യപ്പെടാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. പങ്കാളികൾ നിങ്ങളുടെ ആഗ്രഹങ്ങൾ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ജ്യോതിഷപരമായി ഇത് വളരെ തിരക്കുള്ള ദിവസമാണെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളെ അപേക്ഷിച്ച് മന്ദഗതിയിൽ ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. സാമ്പത്തിക സ്ഥിതി കൈവിട്ടുപോകാൻ അനുവദിക്കരുത്, പ്രത്യേകിച്ചും മറ്റുള്ളവരുടെ പണം അപകടത്തിലാണെങ്കിൽ. നിങ്ങളുടെ മോശം അവസ്ഥയിലായിരിക്കും യഥാർത്ഥ സൗഹൃദങ്ങളെ നിങ്ങൾ കണ്ടെത്തുന്നത്.
Check out MoreHoroscope Columns Here
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 13 to May 19
- WeeklyHoroscope(May 12– May 18, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 12-May 18, 2024, Weekly Horoscope
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- അക്കങ്ങളിൽ തെളിയും ഭാവികാലം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.