scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; May 19-May 25, 2024, Weekly Horoscope

Weekly Horoscope: മേയ് 19 ഞായറാഴ്ച മുതൽ മേയ് 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 19 ഞായറാഴ്ച മുതൽ മേയ് 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ഇടവം രാശിയിൽ കാർത്തിക, രോഹിണി ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത - കറുത്ത പക്ഷങ്ങളിലായാണ് സഞ്ചാരം. മെയ് 23 ന് ഇടവമാസത്തിലെ വെളുത്തവാവ് ആണ്. അത്തം മുതൽ തൃക്കേട്ട / അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുണ്ട്. ചൊവ്വ മീനം രാശിയിൽ, രേവതി നക്ഷത്രത്തിലും ബുധൻ  മേടം രാശിയിൽ അശ്വതി- ഭരണി നക്ഷത്രങ്ങളിലായും സഞ്ചരിക്കുന്നു. ശുക്രൻ മൗഢ്യാവസ്ഥയിലാണ്. മേയ് 19 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. കാർത്തിക നക്ഷത്രത്തിലാണ് ശുക്രൻ.

Advertisment

വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴത്തിന്റെ മൗഢ്യം തുടരുകയാണ്. ശനി കുംഭത്തിൽ പൂരൂരുട്ടാതിയിലുണ്ട്. രാഹുവും കേതുവും അപസവ്യ ഗതിയിൽ യഥാക്രമം മീനം രാശിയിലും കന്നി രാശിയിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കുംഭക്കൂറുകാരുടെ അഷ്ടമരാശി തിങ്കളാഴ്ച സായാഹ്നം വരെയുണ്ട്. തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി വരെ മീനക്കൂറുകാർക്കാണ്. അതിനുശേഷം ശനിയാഴ്ച രാവിലെ വരെ മേടക്കൂറുകാർക്കും തുടർന്ന് അടുത്തയാഴ്ച നീളുന്ന രീതിയിൽ ഇടവക്കൂറുകാർക്കും അഷ്ടമരാശിക്കൂറുണ്ട്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

സംഭാഷണ ചാതുര്യവും ആജ്ഞാശക്തിയും കർമ്മരംഗത്തിന് ഗുണമേകും. നയോപായചാതുര്യം അധികാരസ്ഥാനത്തിന് ഭൂഷണമായി മാറുന്നതാണ്. ചടുലമായ നീക്കങ്ങൾ പ്രശംസിക്കപ്പെടാം. അദ്ധ്വാനത്തിൽ തൃപ്തി നിറയും. നാനാവശങ്ങൾ അന്വേഷണ  വിധേയമാക്കും. ദൗർബല്യങ്ങൾ തിരിച്ചറിയും; അവ സ്വയം തിരുത്താൻ ശ്രമിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠന കാര്യത്തിൽ വ്യക്തത വന്നെത്തും. ധനസ്ഥിതി മോശമാവില്ല. എന്നാൽ ദുർവ്യയങ്ങളും  അധികമാവുന്നതാണ്. 23, 24 തീയതികൾക്ക് മേന്മ കുറയാം. യാത്രയിൽ ജാഗ്രത പുലർത്തണം.

Advertisment

ഭരണി

ജന്മനക്ഷത്രത്തിലും മുൻ പിൻ നക്ഷത്രങ്ങളിലും ഗ്രഹങ്ങൾ സഞ്ചരിക്കുന്ന വാരമാണ്. സമ്മർദ്ദങ്ങൾ പലതരത്തിൽ വരാം. തൊഴിലിൽ തടസ്സങ്ങളുണ്ടാവും.  കാരണങ്ങൾ കണ്ടെത്താനും കഴിഞ്ഞേക്കില്ല. ആരോഗ്യപരമായും ശ്രദ്ധയുണ്ടാവണം. ഞായർ മുതൽ ബുധൻ വരെ സുഗമത പ്രതീക്ഷിക്കാം. പ്രണയികൾക്കിടയിൽ ഹൃദയൈക്യം കൂടുന്നതാണ്. ദാമ്പത്യജീവിതത്തിൽ സുഖപരത, ഭോഗാനുഭവങ്ങൾ ഇവയുണ്ടാവും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും.

കാർത്തിക

മൂന്നു നക്ഷത്രങ്ങൾ ജന്മരാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണ്. മാനസിക പിരിമുറുക്കമേറും. ഔദ്യോഗിക ജോലികളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിത്തെന്നു വരില്ല. കുടുംബ ജീവിതത്തിൽ സാമാന്യം സംതൃപ്തി ലഭിച്ചേക്കാം. സ്വാഭിപ്രായം തുറന്നു പറയാൻ മടിക്കാത്തത് ശത്രുക്കളെ സൃഷ്ടിക്കാം.  അന്യദേശത്ത് തുടർ പഠനാവസരം കൈവരുന്നതാണ്. കൂടുതൽ ബിസിനസ്സ് യാത്രകൾ ഉണ്ടായേക്കും. ജീവിതശൈലീരോഗങ്ങളുള്ളവർ കരുതൽ ഉപേക്ഷിക്കരുത്. സാമ്പത്തികമായി മോശമായ കാലമല്ല.

രോഹിണി

ജന്മരാശിയിൽ ശുഭപാപഗ്രഹങ്ങൾ സഞ്ചരിക്കുന്നത് മാനസിക സംഘർഷം സൃഷ്ടിക്കാനിടയുണ്ട്. ഏകാഗ്രത കുറയുന്ന സാഹചര്യമാണ്. ചെയ്തുതീർത്തെന്ന് കരുതിയ ജോലികൾ വീണ്ടും ചെയ്യേണ്ടതായി വന്നേക്കാം. സ്വാശ്രയമായിട്ടുള്ള സംരംഭങ്ങളിൽ സാമാന്യമായ വളർച്ച പ്രതീക്ഷിച്ചാൽ മതി. ലാഭം കൂട്ടാൻ ആവുന്നത്ര ശ്രമിക്കും. ഏജൻസികൾ ഗുണകരമാകുന്നതാണ്. ഗാർഹികാന്തരീക്ഷം സംതൃപ്തിയേകും. സകുടുംബ ഉല്ലാസയാത്രകൾക്ക് അവസരമൊരുങ്ങാം. ഭൂമി സംബന്ധമായ ആദായം വർദ്ധിച്ചേക്കും. സംഘടനകളിൽ നേതൃപദവി വഹിക്കുന്നതാണ്.

മകയിരം

സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കും. അവ ഭാഗികമായി മാത്രമാവും ലഭിക്കുക. പുതിയ കാര്യങ്ങൾ പഠിച്ചറിയാനുള്ള ആർജ്ജവമുണ്ടാകും. പാരമ്പര്യത്തെ ഇഷ്ടപ്പെടുമ്പോഴും പുതുമയെ നിരാകരിക്കില്ല. രോഗീപരിചരണത്തിന് സമയം കണ്ടെത്തും. ബന്ധുക്കളോ പരിചയക്കാരോ ആയ വയോജനങ്ങളെ സന്ദർശിക്കുന്നതാണ്. വാടക വീട് കണ്ടെത്താൻ ഊർജ്ജിത ശ്രമം നടത്തും. പുതിയ തൊഴിൽ ചെയ്യാൻ വഴികളാലോചിക്കും. ഇടവക്കൂറുകാർക്ക് സാമ്പത്തികമായ സുസ്ഥിതി പ്രതീക്ഷിക്കാം.

തിരുവാതിര

നാലാമെടത്തെ കേതു, പത്തിലെ രാഹുകുജന്മാർ, പന്ത്രണ്ടിലെ ഗ്രഹബാഹുല്യം എന്നിങ്ങനെ ഗ്രഹസ്ഥിതിയുടെ പ്രതികൂലത വിഷമിപ്പിക്കാം. നേട്ടങ്ങൾ നിലനിർത്താൻ കഠിനാധ്വാനം വേണ്ടി വരുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഉചിതവേളയല്ല. പ്രതീക്ഷിച്ച സഹായധനം വൈകിയേക്കും. അനാവശ്യങ്ങളായ വിവാദങ്ങളിലും തർക്കങ്ങളിലും നിന്ന് വിട്ടുനിൽക്കുന്നത് നന്ന്. മകൻ്റെ വിദ്യാഭ്യാസത്തിനായി വായ്പകൾക്ക് ശ്രമം തുടരുന്നതാണ്. ചെറിയ ലാഭങ്ങളും പ്രിയസമാഗമങ്ങളും സന്തോഷമുണ്ടാക്കും. ആരോഗ്യജാഗ്രത വേണം.

പുണർതം

ഡ്യൂട്ടി സമയം കൂടാം. ഷിഫ്റ്റ് മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. ജീവിതശൈലിയിലും പരിവർത്തനം അനുഭവപ്പെടാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്.  പ്രതീക്ഷിച്ചതിലും ചെലവേറും, പലതിനും. കരുതൽ ധനം ഉപയോഗിക്കേണ്ടി വന്നേക്കും. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതായി തോന്നും. ചിലർക്ക് വീട് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാം. പ്രതീക്ഷിച്ച നിയമനോത്തരവിന് കാലതാമസത്തിന് സാധ്യതയുണ്ട്. ആത്മീയ താല്പര്യങ്ങൾ കൂടിയേക്കാം. ആത്മവിശ്വാസം കുറഞ്ഞ കാലമാകയാൽ സുഹൃൽബന്ധങ്ങൾ ദൃഢപ്പെടുത്തണം.

പൂയം

കാര്യവിഘ്നങ്ങളും എതിർപ്പുകളും ഒഴിയും. പുതിയ ദൗത്യങ്ങളുമായി മുന്നോട്ടു പോകുവാനാവും. അധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതായിരിക്കും. വാരാദ്യം തന്നെ മൂന്നുഗ്രഹങ്ങൾ പതിനൊന്നാം ഭാവത്തിൽ വരികയാൽ മത്സര വിജയം, പദവിയിൽ ആരോഹണം, അഭിനന്ദനങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്. സാമ്പത്തികമായ സുസ്ഥിതി വന്നെത്തും. പഠനത്തുടർച്ചകൾക്ക് അനുകൂലമായ അവസരം ഒരുങ്ങും. പ്രണയാനുഭവങ്ങൾ തീക്ഷ്ണമാകുന്നതാണ്. കുടുംബജീവിതത്തിൽ സംതൃപ്തിയുണ്ടാകും.

ആയില്യം

മാനസിക സംഘർഷങ്ങൾക്ക് അയവുണ്ടാകും. സമചിത്തതയോടെ തീരുമാനങ്ങൾ കൈക്കൊള്ളാനാവും.  ഔദ്യോഗികരംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം പ്രതീക്ഷിക്കാം. സംഘടനാ പ്രവർത്തനം വിജയകരമാവും. ന്യായമായ ആവശ്യങ്ങൾ മിക്കതും നിറവേറ്റപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചമാകുന്നതാണ്.  അനുബന്ധ തൊഴിലുകളിൽ പുരോഗതി ദൃശ്യമാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സംബന്ധിച്ച വ്യക്തത വരുന്നതാണ്. ഗാർഹികമായി സന്തോഷാനുഭവങ്ങൾക്ക് തന്നെയാവും മുൻതൂക്കം. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആലസ്യമരുത്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: