scorecardresearch

Daily Horoscope July 29, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങൾക്ക് ഇപ്പോഴും മതിയായ ഊർജ്ജം ഉണ്ട്. പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെങ്കിൽ സമയം പാഴാക്കരുത്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങൾക്ക് ഇപ്പോഴും മതിയായ ഊർജ്ജം ഉണ്ട്. പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെങ്കിൽ സമയം പാഴാക്കരുത്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങൾക്ക് ഇപ്പോഴും മതിയായ ഊർജ്ജം ഉണ്ട്. പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെങ്കിൽ സമയം പാഴാക്കരുത്. അടുത്ത ആഴ്‌ചയോടെ നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ വിശ്രമിക്കാൻ തുടങ്ങും. അത് ചിലപ്പോൾ നിങ്ങൾക്ക് ആശ്വാസമായേക്കാം. മാത്രമല്ല നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് കുറച്ച് എളുപ്പമായേക്കാമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ഒരു കോണിൽ നിന്ന് നോക്കുമ്പോൾ, നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങളെ വിജയികളായി അവതരിപ്പിക്കുന്നു. വഞ്ചിക്കപ്പെടാനോ ചൂഷണം ചെയ്യപ്പെടാനോ സാധ്യതയില്ല. എന്നിരുന്നാലും, അത്യന്താപേക്ഷിതമായ സന്ദേശം, സ്വാർത്ഥതാൽപര്യങ്ങൾ മറന്ന് ഭാവിയിൽ വിശ്വാസമർപ്പിച്ച് ആദർശപരമായ ശ്രമങ്ങളിലേക്ക് സ്വയം മുന്നിട്ടിറങ്ങുക എന്നതാണ്. ലഭ്യമായ എല്ലാ സാഹചര്യങ്ങളെയും നിങ്ങൾക്ക് നല്ല നേട്ടമായി മാറ്റാൻ കഴിയും എന്നതാണ്.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ഖഗോള ശ്രേണിയുടെ ഭാരം ഇപ്പോഴും നിങ്ങളുടെ ഭാഗത്താണ്. ഇത് നിങ്ങളുടെ നേട്ടത്തിനായി എന്ത് സംഭവവും മാറ്റാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. വീട്ടിൽ, ഇതെല്ലാം ബിസിനസ്സ് പോലെയുള്ള ഒരു ചോദ്യമാണ്. ആളുകൾ നിയമങ്ങൾ അനുസരിക്കണമെന്നും ക്ലോക്ക് കാണണമെന്നും അവരോട് പറയുന്നത് ചെയ്യണമെന്നും നിർബന്ധിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങൾക്ക് ഒരു രഹസ്യം സൂക്ഷിക്കാൻ കഴിയും, പക്ഷേ കുറച്ച് സമയത്തേക്ക് മാത്രം. ഇന്നത്തെ താരങ്ങൾ പറയുന്നത്, പങ്കാളികളുമായി സംസാരിക്കാൻ നിങ്ങൾ കൂടുതൽ പ്രേരിപ്പ്തരാണ് എന്നതാണ്. എന്നാൽ ചില സൂക്ഷ്മമായ കാര്യങ്ങളിൽ നിങ്ങളുടെ വായടക്കാൻ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം കുറ്റകൃത്യങ്ങളിൽ നിന്ന് കഴിവതും ഒഴിവാകുക എന്നതാണ്.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ദൈനംദിന അതിജീവനത്തിനായുള്ള കഷ്ടപ്പാടുകൾ വളരെ വലുതാണ്. നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടത് ചെറുതും എന്നാൽ ആവശ്യമുള്ളതുമായ പുതിയ കാര്യങ്ങളിലേക്കാണ്. നിങ്ങളുടെ മികച്ച ശ്രമങ്ങൾക്ക് ഉറപ്പുനൽകുന്ന ഒരു കാര്യവും വെറുതേ കളയരുത്. മറ്റുള്ളവർക്ക് ബോറടിക്കുന്നതിനാൽ സാധാരണ കാര്യങ്ങൾ അവർക്ക് വിട്ടുകൊടുക്കുന്നത് ശരിയാണെന്ന് സങ്കൽപ്പിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
സന്തോഷകരമെന്നു പറയട്ടെ, ചന്ദ്രൻ്റെ വിന്യാസങ്ങൾ നിങ്ങളുടെ രാശിയുടെ അധിനിവേശ മേഖലയെ ഊർജസ്വലമാക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്നു. അനന്തരഫലം, നിങ്ങൾക്ക് സാധാരണയേക്കാൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കാം. മാത്രമല്ല വൈകാരിക മെച്ചപ്പെടുത്തലുകളെ അഭിനന്ദിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് മാനസിക സൗഖ്യം തോന്നുന്നുവെങ്കിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾക്കും അങ്ങനെ അനുഭവപ്പെടാം.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
യുക്തിരഹിതമായ എതിർപ്പ് ഉയർന്നുവരുന്നതായി മനസ്സിലാക്കുമ്പോൾ നിങ്ങൾ പലകാര്യങ്ങളും ബുദ്ധിപരമായി ഒഴിവാക്കണം. ഇന്ന് നിങ്ങളോട്, സ്വയം സൂക്ഷിക്കാൻ ഉപദേശിക്കുന്നു. നിങ്ങൾ കൂടുതൽ ബുദ്ധിമാനായിരിക്കും. പരിഹരിക്കാൻ ഒരു കുടുംബ രഹസ്യം ഉണ്ടായിരിക്കാം, എന്നാൽ നാളെ ഉത്തരങ്ങൾ ലഭ്യമാകുമെന്ന് തോന്നുന്നില്ല. അതിനാൽ നിങ്ങൾ ക്ഷമയോടെയിരിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ടീം വർക്കിനെക്കുറിച്ച് ഇന്ന് വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്, അതിനാൽ സഹകരിക്കാൻ ശ്രമിക്കുക. ഒറ്റയ്ക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. ജോലിസ്ഥലത്തെ ആഘാതത്തിൽ നിന്നോ വീട്ടിലെ തിരസ്‌കാരത്തിൽ നിന്നോ നിങ്ങൾ ഇപ്പോഴും സുഖം പ്രാപിക്കുന്നുണ്ടെങ്കിൽ, അടുത്ത ആഴ്‌ചയോടെ നിങ്ങൾ അതെല്ലാം മറന്നുപോയേക്കാം.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളെ വ്യക്തിപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ഒരു തർക്കവും നിങ്ങളെ തടയില്ല. പങ്കാളികളുടെ ഉപദേശം നല്ല ഉദ്ദേശത്തോടെയാണെങ്കിലും, പലപ്പോഴും പോയിൻ്റ് നഷ്ടപ്പെടുന്നതായി തോന്നുന്നു. അതിനാൽ ഇന്ന് തന്നെ നിങ്ങളുടെ തീരുമാനങ്ങൾ എടുക്കുക. ഓർക്കുക, നിങ്ങളുടെ പദ്ധതികൾ പ്രവർത്തിക്കുന്നില്ലെങ്കിൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇന്ന് ദീർഘദൂര ബന്ധം ലഭിക്കാനുള്ള ശക്തമായ ഒരു സൂചനയുണ്ട്. ഒരുപക്ഷേ കുടുംബവുമായി അത് ബന്ധപ്പെട്ടിരിക്കാം. നിങ്ങൾ യഥാർത്ഥത്തിൽ വിദൂര ഭാഗങ്ങളിൽ ജീവിതം സ്വപ്നം കാണുന്നു. തൽക്കാലം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ടാൽ ജീവിതം കൂടുതൽ നന്നായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ ക്രമീകരിക്കാൻ കഴിയുമോ എന്ന് എന്തുകൊണ്ട് നിങ്ങൾ പരിശോധിക്കുന്നില്ല?

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പൊതുവായ ഗ്രഹസൂചനകൾ പോസിറ്റീവാണ്. ക്രിയാത്മകമായ പുരോഗതി കൈവരിക്കാനും പ്രായോഗിക വിശദാംശങ്ങളും പ്രകോപനങ്ങളും പരിഹരിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. മറ്റുള്ളവർ നിങ്ങളുടെ പദ്ധതികൾ സ്വീകരിക്കും. എന്നാൽ നിങ്ങൾ അവർക്ക് നല്ല ഐഡിയകൾ നൽകിയാൽ മാത്രം.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഒരു പുതിയ തുടക്കം ഇനിയും നീട്ടിവെക്കരുതെന്ന് ഗ്രഹനിലകൾ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരാഴ്ചയാണിത്. അവിടെ വ്യക്തിപരമായ ബന്ധങ്ങളുണ്ട്, അത് ഇപ്പോൾ ഉറച്ച സൗഹൃദങ്ങളാക്കി മാറ്റണം. അടുത്ത പങ്കാളികൾ നിങ്ങളുടെ വഴിയുടെ ഒരു ഭാഗമെങ്കിലും നിങ്ങളോടൊപ്പം സഞ്ചരിക്കാൻ തയ്യാറായിരിക്കണം.

Read More

    daily horoscope Astrology Horoscope

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: