scorecardresearch

Weekly Horoscope (July 28– August 03, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

തീവ്ര പരിശ്രമത്തിലൂടെ നിങ്ങളുടെ ഗാർഹിക ആവശ്യങ്ങൾ പൂർത്തീകരിക്കും. നിങ്ങൾ വിഭാവനം ചെയ്ത പദ്ധതികൾ മികച്ചതാണെന്ന് വീട്ടിലുള്ളവരെ ബോധ്യപ്പെടുത്താൻ തീവ്രശ്രമങ്ങൾ വേണ്ടി വരും. ചിലപ്പോൾ, വൈകാരികമായ ഭീഷണികൾ പോലും ഉണ്ടായേക്കാം. അവയെ അതിജീവിച്ചാൽ വിജയം ഉറപ്പാണ്. 

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

ജീവിതത്തിൽ തീരൂമാനങ്ങൾ എടുക്കാൻ വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങൾക്കൊപ്പമുള്ള സമയമാണിത്. ചിലപ്പോൾ, ഇത്തരം നിർദേശങ്ങൾ മടിപ്പിക്കുന്നതായി നിങ്ങൾക്ക് തോന്നാം. എങ്കിലും സമയോചിതമായ ഉപദേശങ്ങൾ ലഭിക്കുന്ന സമയമാണിത്. അവയെ പ്രായോഗികമായി ഉപയോഗിക്കുന്നത് ഗുണകരമാണ്. 

മിഥുനം രാശി (മെയ് 22 - ജൂൺ 21)

എന്ത് ചെയ്താലും ജീവിത പങ്കാളിയെ പ്രതീപ്പെടുത്താൻ കഴിയാത്ത സമയമാണിത്. തെറ്റ്, നിങ്ങളുടെ ഭാഗത്താണെങ്കിലും അത് സമ്മതിക്കാൻ തയ്യാറാകില്ല.ചിലപ്പോൾ നിരാശയും ദേഷ്യവും അനുഭവപ്പെടും. ദേഷ്യം കുറയ്‌ക്കേണ്ട സമയം കൂടിയാണിത്. തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ മെച്ചപ്പെടാം.

കർക്കടകം രാശി (ജൂൺ 22-ജൂലൈ23)

വ്യക്തി ജീവിതത്തിലും ജോലിസ്ഥലത്തും നിങ്ങൾക്ക് വിജയങ്ങളും അംഗീകാരവും നേടാനാകും. എന്നിരുന്നാലും പരാജയഭീതി നിങ്ങളെ അലട്ടികൊണ്ടേയിരിക്കും. ചിലപ്പോൾ, ഇത്തരം പരാജയഭീതി നിങ്ങളുടെ നേട്ടങ്ങൾക്ക് പോലും വിഘാതമായി നിൽക്കും. എങ്കിലും ലക്ഷ്യത്തിൽ ഉറച്ചുനിന്നാൽ സർവ്വകാര്യ വിജയം ഉറപ്പാണ്. 

Advertisment

ചിങ്ങം രാശി  (ജൂലൈ 24 - ഓഗസ്റ്റ് 23)

സ്വന്തം ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും സത്യസന്ധത പുലർത്തുക. അനേകം വിജയങ്ങൾ നിങ്ങളെ തേടിയെത്തുന്ന സമയമാണിത്. എന്നാലും പല സന്ദർഭങ്ങളിലും അനിശ്ചിതത്വം നേരിടുന്നതായി അനുഭപ്പെടാം. ക്ഷമാശീലം പിന്തുടരുന്നത് ഈ സമയത്ത് വളരെയേറെ ഗുണകരമാണ്. 

കന്നി രാശി (ആഗസ്റ്റ് 24 - സെപ്തംബർ 23)

ജീവിതത്തിൽ കൂടുതൽ സാമ്പത്തിക ചെലവുകൾ അനുഭപ്പെടാം. കുടുംബാംഗങ്ങളുമായി ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കും. പ്രണയിക്കുന്നവർക്ക് അത്ര അനുകൂല കാലമല്ല. അവർക്കിടയിൽ പല മാറ്റങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. 

തുലാം രാശി (സെപ്റ്റം. 24 - ഒക്ടോബർ. 23)

കഠിന പരിശ്രമത്തിലൂടെ പലനേട്ടങ്ങളും കൈവരിക്കാനാകും. നിരവധി അവസരങ്ങൾ ജീവിതത്തിൽ വന്നുചേരുന്ന കാലമാണിത്. അവയെ ശരിയായി വിനിയോഗിച്ചാൽ പലവിധ വിജയങ്ങൾ കൈവരിക്കാനാകും. 

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

ധനസമ്പാദനത്തെപ്പറ്റി കൂടുതൽ ആവലാതിപ്പെടുന്ന സമയമാണിത്. പണം വന്നു ചേരാനും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ ലഭിക്കാനും സാധ്യയുണ്ട്. പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് നിങ്ങളും കുടുംബാംഗങ്ങളും ജാഗ്രത പുലർത്തേണ്ട കാലം കൂടിയാണിത്. 

ധനു രാശി (നവം. 23 - ഡിസംബർ 22)

വളരെയേറെ അനുകൂലമായ സമയമാണിത്. ജീവിതത്തിലും ജോലിസ്ഥലത്തും പുതിയ ഉത്തരവാദിത്വങ്ങൾ നിങ്ങളെ തേടിവരാം. ഒരേ സമയം, ഇത്തരം ഉത്തരവാദിത്വം വിചിത്രവും മികച്ചതെന്നും നിങ്ങൾക്ക് തോന്നാം. എങ്കിലും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് വിജയത്തിലേക്ക് വഴിതെളിക്കും. 

മകരം രാശി (ഡിസം. 23 - ജനുവരി 20)

പുതിയ സുഹൃത്തുക്കൾ നിങ്ങളെ തേടി വരും. അന്വേഷണാത്മക ചിന്തകൾ നിങ്ങളിൽ ഉണ്ടാകുന്ന ഒരു കാലഘട്ടം കൂടിയാണിത്. ചിലപ്പോൾ ഭയം നിങ്ങളെ അലട്ടിക്കൊണ്ടേയിരിക്കാം. സ്വതന്ത്രമായി ചിന്തിച്ച് തീരൂമാനങ്ങൾ എടുക്കേണ്ട സമയം കൂടിയാണിത്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

നക്ഷത്രങ്ങൾ നിങ്ങളുടെ പക്ഷത്തുള്ള സമയമാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിൽ മാത്രം തീരൂമാനം എടുക്കുക. ദാമ്പത്യ ജീവിതത്തിവും കുടുംബ ജീവിതത്തിലും ചില്ലറ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. എന്നിരുന്നാലും വേഗത്തിൽ അവ പരിഹരിച്ച് സമാധാനം വീണ്ടെടുക്കാൻ കഴിയും. 

മീനം രാശി  (ജനുവരി 21 - ഫെബ്രുവരി 19)

ദീർഘനാളായുള്ള നിങ്ങളുടെ പ്രവൃത്തികൾക്ക് നേട്ടം ഉണ്ടായേക്കാം. അപ്രതീക്ഷിതമായ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. നാളുകൾക്ക് മുമ്പ്  കടം കൊടുത്ത പണം തിരികെ ലഭിച്ചേക്കാം. ജീവിതത്തിൽ മുൻപ് എടുത്തിട്ടുള്ള സാഹസികതയ്ക്ക് അർഹിക്കുന്ന അംഗീകാരവും നിങ്ങളെ തേടി വരുന്ന സമയം കൂടിയാണിത്. 

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: