scorecardresearch

Daily Horoscope July 27, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ഒരു ധാര്‍മ്മിക പ്രവര്‍ത്തനത്തില്‍ നിങ്ങളേര്‍പ്പെടാന്‍ പോകുന്നതിന്റെ ശക്തമായ സൂചനകള്‍ നിങ്ങളുടെ ഗ്രഹങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ഒരു ധാര്‍മ്മിക പ്രവര്‍ത്തനത്തില്‍ നിങ്ങളേര്‍പ്പെടാന്‍ പോകുന്നതിന്റെ ശക്തമായ സൂചനകള്‍ നിങ്ങളുടെ ഗ്രഹങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ഒരു ധാര്‍മ്മിക പ്രവര്‍ത്തനത്തില്‍ നിങ്ങളേര്‍പ്പെടാന്‍ പോകുന്നതിന്റെ ശക്തമായ സൂചനകള്‍ നിങ്ങളുടെ ഗ്രഹങ്ങള്‍ നല്‍കുന്നു. മനുഷ്യരാശിയെ സഹായിക്കുന്നതിന് നിങ്ങളുടെ പങ്കുവഹിക്കാനുള്ള അഭിവാഞ്ചയാണ് അതിലേക്ക് നിങ്ങളെ നയിക്കുക...

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് അന്തരീക്ഷം കുറച്ചൊന്നു ലഘുവാണ്. ദീര്‍ഘകാലമായുള്ള ഗൗരവകരമായ വിഷയങ്ങളെ ഒരു വശത്തേക്ക് മാറ്റിവച്ചശേഷം പുറത്ത് ജീവിതം ആസ്വദിക്കുന്നവരുമായി ചേരുന്നത് എത്ര എളുപ്പമാണെന്ന് നിങ്ങള്‍ കണ്ടെത്തും. ഒരു പങ്കാളിയുടെ ആഗ്രഹങ്ങളുടെ ശക്തിയില്‍ നിങ്ങള്‍ അത്ഭുതപ്പെടും.

മിഥുനം രാശി (മേയ് 22 - ജൂൺ 21)
നിങ്ങളുടെ വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്വഭാവം. നിങ്ങള്‍ കുറച്ചു കൂടി കഠിന ഹൃദയനാകണമെന്നതിന്റെ സൂചനകളുണ്ട്. അതിന് ഉന്നത മൂല്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മറ്റൊന്ന് സാഹചര്യങ്ങള്‍ ഒത്തുതീര്‍പ്പ് ആവശ്യപ്പെടും. ചെറിയൊരു വിട്ടുവീഴ്ചകള്‍ നല്ലതാണ്.

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ബന്ധങ്ങളുടെ കാര്യം വരുമ്പോൾ നിങ്ങൾ, തീർച്ചയായും വളരെ ഗൗരവമുള്ള മാനസികാവസ്ഥയിലായിരിക്കും. പ്രതിബദ്ധതയോടുള്ള താൽപര്യം നിങ്ങൾ അനുഭവിക്കുന്നുണ്ടാവും, ഒരുപക്ഷേ നിങ്ങൾ ചില സമയത്ത് അറിഞ്ഞതിനേക്കാൾ ആഴത്തിൽ, എന്നാൽ സമയത്തിന്റെ ഒരു പ്രത്യേക നിമിഷത്തിലെ വികാരങ്ങളെ നിലനിർത്തുക എന്നത് സാധ്യമല്ലായിരിക്കാം. എന്നാൽ അപ്പോൾ,  അതായിരിക്കുകയില്ല ഒരുപക്ഷേ നിങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ട കാര്യം.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ പണത്തിൽ ശ്രദ്ധ കൊടുത്തിട്ടുണ്ടാവും, പ്രത്യേകിച്ച് പങ്കു കച്ചവടത്തിലോ നിക്ഷേപത്തിലോ മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളിലോ. സാമ്പത്തിക തീരുമാനങ്ങൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറിമറയാം എന്നത്  എപ്പോഴും മനസ്സിലുണ്ടാവുക. നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതും അതിനെ ബാധിക്കും. ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നേട്ടമുണ്ടാവും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
അടുത്തുകൊണ്ടിരിക്കുന്ന സൂര്യ-ചന്ദ്ര ചിത്രം നിങ്ങളിൽ പ്രാബല്യത്തിലുള്ള കന്നിരാശിപരമായ ചോദനങ്ങളോട് യോജിക്കുന്നവയാണ്. നിങ്ങൾ മെല്ലെപ്പോക്കിലേക്കും കൃത്യനിഷ്ഠയില്ലായ്മയിലേക്കും വഴുതിപ്പോവാതിരിക്കുക. മറ്റുള്ളവർ നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുന്നതിൽ പരാജയപ്പെട്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്, നിങ്ങളുടേതല്ല!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
സാമ്പത്തിക ഇടപാടുകളില്‍ നിന്ന് രാവിലെ മാറി നില്‍ക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്കാവശ്യമായ രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രന്‍. ഭാവിയെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക. അടുത്തിടെയുണ്ടായ പുതിയ ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ഒരു ധാരണയും മനസില്‍ സൂക്ഷിക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ദിവസത്തിന്‍റെ പകുതിയോടെ, ചന്ദ്രന്‍ അതിന്‍റെ സ്ഥാനം മാറ്റുമെന്നതനിനാല്‍ മാനസികമായി നിങ്ങള്‍ക്ക് ചില അസ്വസ്ഥതകളുണ്ടാകാനിടയുണ്ട്. നേരത്തെയുള്ള ചില പദ്ധതികള്‍ മാറ്റുമ്പോള്‍ മറ്റുള്ളവരെക്കൂടി അറിയിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കാത്തതിന് പിന്നീടവരെ കുറ്റപ്പടുത്താനാകില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഗൃഹസംബന്ധമായ ചില പ്രശ്നങ്ങൾ വഷളാകാൻ സാധ്യതയുണ്ട്. കാര്യങ്ങൾ കൃത്യമായി അറിയാതെയും യഥാർഥ വിവരങ്ങൾ ലഭിക്കാതെയും ആർക്കും ഒന്നിനേക്കുറിച്ചും ഉറപ്പ് നൽകരുത്. എന്ന് വച്ച് നിങ്ങൾ പേടിക്കേണ്ടതുണ്ട് എന്നല്ല, അർഥം. അൽപ്പം ജാഗ്രത പാലിച്ചാൽ മതി.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ താത്പര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും. അത് നടക്കുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും നിങ്ങൾക്ക് തന്നെയായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് ഏറെ പ്രോത്സാഹനം ലഭിക്കും. നിങ്ങൾക്കും മറ്റുള്ളവർക്കും നല്ലതെന്തെന്ന് അറിഞ്ഞ് അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ നിങ്ങൾ പരമാവധി ശ്രമിക്കും. ബിസിനസ് സംബന്ധിച്ച കാര്യങ്ങൾ നാലാഴ്ചയ്ക്കകം അനുകൂലമായി വരും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
കാര്യങ്ങൾ എപ്പോളും കാണുന്നത് പോലെയായിരിക്കില്ല. മറ്റുള്ള ആളുകൾ നിങ്ങളെ പരിഗണിക്കാത്തതു പോലെയും നിങ്ങളുടെ സമയത്തിന് വില നൽകാത്തത് പോലെയുമെല്ലാം തോന്നും. പക്ഷെ ഒരു കാര്യം മനസിൽ വയ്ക്കുക, ഓരോ കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോഴും അത് മറ്റൊന്നിനുള്ള അവസരമാണ്, അത് ഉപോയോഗപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
മീനരാശിക്കാരെ, എന്ത് അപരിചിതത്വം നിറഞ്ഞ ഒരു സമയമാണിത്. നിങ്ങളുടെ സങ്കൽപ്പങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരിക്കാം. ഇതുപോലുള്ള നിസ്സാര സംഭവങ്ങൾ പോലും നിങ്ങൾക്ക് ജീവിതത്തിന്റെ ആഴമേറിയ ഒരു കാഴ്ച നൽകുന്നു. നിങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്നതിന്റെ അർഥവും കാരണവും അറിയാൻ സാധിക്കും.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: