scorecardresearch

Daily Horoscope July 26, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങൾ ഇപ്പോൾ കഠിനമായ വിലപേശൽ നടത്താൻ സാധ്യതയുണ്ട്. കുടുംബത്തെയും ഗാർഹിക പങ്കാളിത്തത്തെയും തകരാറിലാക്കുന്ന ഏതെങ്കിലും തടസ്സങ്ങൾ നേരിടാം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങൾ ഇപ്പോൾ കഠിനമായ വിലപേശൽ നടത്താൻ സാധ്യതയുണ്ട്. കുടുംബത്തെയും ഗാർഹിക പങ്കാളിത്തത്തെയും തകരാറിലാക്കുന്ന ഏതെങ്കിലും തടസ്സങ്ങൾ നേരിടാം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ മുൻകാല സർഗ്ഗാത്മക ശ്രമങ്ങളുടെ ഫലമായി വെളിച്ചത്തുവരുന്ന രസകരമായ വാർത്തകൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളെ പലപ്പോഴും പിന്തിരിപ്പിക്കുന്ന സാമൂഹികവും കുടുംബപരവുമായ സമ്മർദങ്ങളിൽ നിന്ന് മുക്തമായി വികാരാധീനമായ മേടം രാശിയുടെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ചുറ്റുപാടിനും ആളുകൾക്കും അനുസൃതമായി പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ നിങ്ങളോടുള്ള ഉപദേശം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങൾ ഇപ്പോൾ കഠിനമായ വിലപേശൽ നടത്താൻ സാധ്യതയുണ്ട്. കുടുംബത്തെയും ഗാർഹിക പങ്കാളിത്തത്തെയും തകരാറിലാക്കുന്ന ഏതെങ്കിലും തടസ്സങ്ങൾ നേരിടാം. ഏത് പ്രതിസന്ധിയുെ തകർക്കാനുള്ള ഒരു മാനസികാവസ്ഥ നിങ്ങൾക്കുണ്ടെന്ന് തോന്നുന്നു. ഇത്തരം പ്രശ്‌നങ്ങൾ അടുത്ത ആഴ്‌ചയിലേക്ക് വയ്ക്കാതെ ഈ ആഴ്ച തന്നെ പരിഹരിക്കുക. കുട്ടികളുമായും ഇളയ കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം കൂടുതൽ സന്തോഷം വാഗ്ദാനം ചെയ്യും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
പങ്കാളികളെയും അടുത്ത സുഹൃത്തുക്കളെയും വിഷമിപ്പിക്കുന്നത് എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. എന്നാൽ അവരെ സഹായിക്കുന്നതിനായി നിങ്ങൾക്ക് എത്രമാത്രം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കണം. മറ്റുള്ളവർക്കായി സ്വയം മാറ്റിവെക്കേണ്ട നിമിഷമാണിത്. വാസ്തവത്തിൽ, ഒരു സൂക്ഷ്മമായ ഗ്രഹ വിന്യാസം പറയുന്നത്, ആത്മത്യാഗത്തിനുള്ള നല്ല ദിവസമാണെന്നാണ്.

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഇപ്പോൾ നിങ്ങളുടെ രാശിയെ അഭിമുഖീകരിക്കുന്ന ഗ്രഹ വശങ്ങൾ അഗാധവും ദീർഘകാലവുമായ സ്വാധീനം ചെലുത്തുന്നു. അസാധാരണവും ദൈനംദിന അർത്ഥത്തിൽ വൈദ്യുതീകരിക്കുന്നതുമായ സ്വാധീനങ്ങളെ ഇത് സംയോജിപ്പിക്കുന്നു. അതിനാൽ നിങ്ങൾ ഒരു പ്രധാന വ്യക്തിഗത പങ്കാളിത്തത്തിലേക്ക് തിരിയാൻ പോകുകയാണെന്ന് തോന്നുന്നു.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതായി തോന്നുന്നു. കുറഞ്ഞ പിരിമുറുക്കത്തോടെ മുന്നോട്ട് പോകാൻ നിങ്ങളെ അനുവദിക്കുന്ന ജോലികൾ പരിഗണിക്കുക. ഏതു ജോലിയിലും വഴക്കം ആവശ്യമാണ്. നിങ്ങൾ തീർച്ചയായും ഒരു ദിവസം വിജയിക്കും. അതിനായി കുറച്ച് കാത്തിരിക്കേണ്ടി വന്നേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
അടുപ്പമുള്ള പങ്കാളിത്തം പിന്തുടരുന്നതിനേക്കാൾ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ നിങ്ങൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാകാം. കാരണം, അസാധാരണമായ ക്ഷണങ്ങൾക്കായി നിങ്ങൾ സ്വയം തുറന്നുവെച്ചാൽ കൂടുതൽ സന്തോഷം ലഭിച്ചേക്കാം. സാധാരണ മുൻകരുതലുകളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധനൽകണം.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങളുടെ പ്രൊഫഷണൽ, ഗാർഹിക കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമം ഉണ്ടെന്ന് ഗ്രഹങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ പ്രധാന ചർച്ചകളും വാദങ്ങളും സംഭവങ്ങളും ഇപ്പോൾ നിരുപദ്രവകരമായ രീതിയിൽ അല്പം കൂടുതലായി വെളിപ്പെട്ടേക്കാം. യഥാർത്ഥ വിനോദം ആരംഭിക്കാൻ പോകുന്നു. നിങ്ങൾ ഒരു അടുത്ത സുഹൃത്തിനെ ഉടൻ കണ്ടെത്തിയേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങൾക്ക് രണ്ട് ഗ്രഹ ഭരണാധികാരികളുണ്ട്. ചൊവ്വയും പ്ലൂട്ടോയും. നിങ്ങളുടെ മാനസികവും വൈകാരികവുമായ ചക്രങ്ങൾ സാധാരണയേക്കാൾ സങ്കീർണ്ണമാണ്. അതുകൊണ്ടാണ് നിങ്ങൾ ഉടൻ രണ്ട് ഓപ്ഷനുകൾക്കിടയിൽ വലിച്ചിഴക്കപ്പെട്ടേക്കാം. നിങ്ങളെ വിദേശത്തു നിന്ന് ഒരു ആകർഷകമായ അവസരം മാടിവിളിച്ചേക്കാം.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ചൊരും തുടക്കം ലഭിക്കും. എന്നിരുന്നാലും നിങ്ങളുടെ ജീവിതത്തിന് തന്നെയാണ് പ്രാധാന്യം. പ്രണയത്തിനും, യുവാക്കളുമായുള്ള സൗഹൃദത്തിന്, യാത്രകള്‍ക്കും ഉചിതമായ സമയമാണിത്. വഴക്കുകളിലേക്കും തർക്കങ്ങളിലേക്കും ഉള്‍പ്പെടാതെ ശ്രദ്ധിക്കണം.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
കുറച്ച് നാളത്തേക്ക് തലവേദന നല്‍കുന്ന കാര്യങ്ങള്‍ സംഭവിച്ചേക്കാം. പങ്കാളികളുമായുല്ല തര്‍ക്കങ്ങള്‍ മൂലം ലോകം തന്നെ എതിരായി വരുന്നതായി തോന്നാം. നിങ്ങൾ ഉപയോഗപ്രദവും ക്രിയാത്മകവുമായ മാർഗ്ഗനിർദ്ദേശങ്ങള്‍ സ്വീകരിക്കണം. സുഹൃത്തുക്കള്‍ക്കും നിങ്ങൾ അടുത്തിടെ കണ്ടുമുട്ടിയ ആളുകൾക്കും മികച്ച ഉപദേശം നൽകാൻ കഴിയും.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങളുടെ പ്രയോജനത്തിന് വേണ്ടി മറ്റുള്ളവർ നടത്തുന്ന ജോലികളാല്‍ നിങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ വിജയകരമായ അവസാനത്തിലേക്ക് എത്താന്‍ പോവുകയാണ്. നിങ്ങളെ സഹായിക്കാൻ സഹപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നത് സന്തോഷകരമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മാറിയേക്കാം.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
സാമൂഹികമായ ഒത്തുചേരലിന് നിങ്ങളുടെ വീട് വേദിയാകാം. ഇത് തൊഴില്‍പരമായി സഹായിച്ചേക്കും. ഒരുപക്ഷെ, അപ്രതീക്ഷിത അതിഥിയെ കണ്ടുമുട്ടുകയോ അല്ലെങ്കിൽ ഉപയോഗപ്രദമായ ഒരു ബന്ധം ഉണ്ടാവുകയോ ചെയ്തേക്കാം.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: