/indian-express-malayalam/media/media_files/2024/12/11/K8yfiEBlsZ1jv9eOcppj.jpeg)
വടുകപ്പുളി മാങ്ങയിഞ്ചി അച്ചാർ റെസിപ്പി
കയ്പ്നാണെങ്കിലും അൽപ്പം ശ്രദ്ധിച്ചാൽ രുചിൽ ആരേയും വീഴ്ത്താൻ കേമനാണ് സാക്ഷാൽ കറിനാരങ്ങ എന്ന വടുകപ്പുളി നാരങ്ങ. വലിപ്പത്തിൽ ചെറിയ നാരങ്ങയെ വെല്ലുമെന്നതിനാൽ അച്ചാർ തയ്യാറാക്കാൻ ഇതൊരെണ്ണം മതി. തൊട്ടാൽ കയ്ക്കും എന്നാണ് സാധാരണ ഇതിനെ പറയാറുള്ളത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ രുചിച്ചു നോക്കാൻ പോലും പറ്റാത്ത വിധം കയ്പായി തീരും. സദ്യ വട്ടങ്ങളിൽ വിളമ്പുന്ന വെള്ള നാരങ്ങ അച്ചാറിനു പിന്നിലും വടുകപ്പുളി തന്നെയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്.
അസാധ്യ രുചിയിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാവുന്ന വടുകപ്പുളി അച്ചാർ കയ്പ്പില്ലാതെ തന്നെ തയ്യാറാക്കിയാലോ?. അതിനൊരു സൂത്രപ്പണിയുണ്ട്. നാരങ്ങയ്ക്ക് അരുചി ഉണ്ടാകാതിരിക്കാൻ ചെറിയ കഷ്ണങ്ങളായി അരിയുന്നതിനു മുമ്പ് ആവിയിൽ വേവിച്ചെടുക്കുക. ആവയിൽ വേവിച്ച് മൃദുവായ നാരങ്ങയിലെ വെള്ളം തുടച്ച് രണ്ട് അറ്റവും ആദ്യം മുറിച്ചു മാറ്റുക.
ഇതിനൊപ്പം മാങ്ങയിഞ്ചി കൂടി ചേർന്നാൽ കിടിലൻ രുചിയാണ്. ഇഞ്ചിയുടെ അതേ വർഗത്തിൽപ്പെടുന്നതാണ് മാങ്ങയിഞ്ചി. പച്ചമാങ്ങയുടെ രുചിയോട് സാമ്യം ഉള്ളതിനാലാണ് ഇങ്ങനൊരു പേര്. ശശികല തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്ന വടുകപ്പുളി മാങ്ങയിഞ്ചി അച്ചാർ റെസിപ്പി പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
- വടുകപ്പുളി
- മാങ്ങയിഞ്ചി
- പച്ചമാങ്ങ
- നല്ലെണ്ണ
- കടുക്
- വെളുത്തുള്ളി അല്ലി
- പച്ചമുളക്
- കറിവേപ്പില
- ഉപ്പ്
- വിനാഗിരി
തയ്യാറാക്കുന്ന വിധം
- വടുകപ്പുളി നാരങ്ങ കഴുകി തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
- ഇത് അഞ്ച് മുതൽ ഏഴ് മിനിറ്റു വരെ ആവിയിൽ വേവിച്ച് മാറ്റി വയ്ക്കാം.
- മാങ്ങ ഇഞ്ചി തൊലി കളഞ്ഞ കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
- അടി കട്ടുയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപം നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക് ചേർത്ത് പൊട്ടിക്കാം.
- ശേഷം വെളുത്തുള്ളി തൊലി കളഞ്ഞത്, പച്ചമുളകോ കാന്താരിയോ, ഒരു പിടി കറിവേപ്പില എന്നിവ ചേർത്ത് വറുക്കാം.
- മാങ്ങയിഞ്ചി കഷ്ണങ്ങൾ ചേർക്കാം.
- ആവിയിൽ വേവിച്ച നാരങ്ങ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് അടുപ്പണയ്ക്കാം.
- തണുത്തതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
Read More
- 10 മിനിറ്റിൽ സാമ്പാർ തയ്യാറാക്കാം, ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
- പഞ്ഞി പോലെ സോഫ്റ്റ് ഇടിയപ്പം ഇനി മധുരിക്കും
- ബാക്കി വന്ന ഭക്ഷണങ്ങൾക്ക് കിടിലൻ മേക്കോവർ നൽകാം; ഇതാ ചില വിദ്യകൾ
- കട്ലറ്റ് കൂടുതൽ രുചികരമാക്കാം, ഈ ചേരുവ ഉപയോഗിക്കൂ
- ഹോട്ടൽ സ്റ്റൈൽ ചിക്കൻ സൂപ്പ് തയ്യാറാക്കാം 5 മിനിറ്റിൽ
- ഓവൻ വേണ്ട? കുക്കറിൽ തയ്യാറാക്കാം ഈ 5 മധുരങ്ങൾ
- ബ്രെഡ് ഇനി ടോസ്റ്റ് ചെയ്യാതെ ഇങ്ങനെ കഴിച്ചു നോക്കൂ
- ഡിന്നർ സ്പെഷ്യലായി ചിക്കൻ മലായ് തയ്യാറാക്കിയാലോ?
- വയറും മനസും നിറയ്ക്കാൻ ഗാർലിക് റൈസ്, കിടിലൻ റെസിപ്പി
- 1 മിനിറ്റു കൊണ്ട് കേക്ക് തയ്യാറാക്കാമോ? ഇങ്ങനെ ചെയ്തു നോക്കൂ
- ഈ ഇത്തിരി കുഞ്ഞൻ ബീറ്റ്റൂട്ട് ഉരുളകൾ നിസാരക്കാരല്ല
- മാവ് പുളിക്കാൻ കാത്തിരിക്കുന്നതെന്തിന്? ഇങ്ങനൊരു വിദ്യ ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.