New Update
/indian-express-malayalam/media/media_files/2025/05/27/jmTiphRVmKzgmIROS1mN.jpg)
തക്കാളി കറി തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
ചോറിനൊപ്പം പരിപ്പും, സാമ്പാറും, സാലഡുമൊന്നും ഇഷ്ടമല്ലേ? പക്ഷേ കുറെ സമയം കളഞ്ഞ് അടുക്കള പണിക്ക് മുതിരാനും പറ്റില്ലെന്നുണ്ടോ? എങ്കിൽ അധികമൊന്നും വേണ്ട ഒരു തക്കാളി അരച്ചെടുക്കാം, നാവിൽ കൊതിയൂറുന്ന കറി തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കും ദോശയ്ക്കും കഴിക്കാവുന്നതാണ് ഈ തക്കാളി കറി. വളരെ കുറച്ച് മസാല ചേർത്ത് പത്ത് മിനിറ്റിൽ തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
Advertisment
- തക്കാളി- 8
- സവാള- 5
- എണ്ണ- ആവശ്യത്തിന്
- കടലമാവ്- 2 ടീസ്പൂൺ
- വെള്ളം- ആവശ്യത്തിന്
- ഉപ്പ്
- മഞ്ഞൾപ്പൊടി
- ഗരംമസാല
- വെള്ളം- 3 കപ്പ്
- മല്ലിയില
തയ്യാറാക്കുന്ന വിധം
- 8 തക്കാളി നന്നായി കഴുകി തൊലി കളഞ്ഞെടുക്കാം.
- അത് ചെറിയ കഷ്ണങ്ങളാക്കി അരച്ച് മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം.
- ഇടത്തരം വലിപ്പമുള്ള സവാള അഞ്ചെണ്ണം കട്ടികുറച്ച് അരിഞ്ഞത് ചേർത്തു വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി അരച്ചതും ചേർത്തു വേവിക്കാം.
- ഒരു ചെറിയ ബൗളിൽ രണ്ട് ടീസ്പൂൺ കടലമാവെടുക്കാം.
- അതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് കലക്കിയെടുക്കാം.
- ഇത് അടുപ്പത്തു വച്ചിരിക്കുന്ന പാനിൽ ഒഴിച്ചിളക്കാം.
- ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് അൽപം വെള്ളം കൂടി ഒഴിച്ച് അടച്ചു വച്ച് തിളപ്പിക്കാം.
- തിളച്ച് കുറുകിയ കറിയിലേയ്ക്ക് മല്ലിയില ചേർത്ത് അടുപ്പണയക്കാം. ഇനി ചൂടോടെ ഈ കറി വിളമ്പി ചോറിനൊപ്പം കഴിച്ചു നോക്കൂ.
Read More:
- ചെറുപഴം ഒരെണ്ണം മതി, കിടിലൻ ഡെസേർട്ട് തയ്യാറാക്കാം 2 മിനിറ്റിൽ
- ചോറുണ്ണാൻ കൊതിക്കും ഈ അച്ചാറിൻ്റെ രുചി അറിഞ്ഞാൽ
- 5 മിനിറ്റിൽ പൊറോട്ട റെഡി, ഇനി തട്ടുകടയിൽ പോയി സമയം കളയേണ്ട
- അരിപ്പൊടിയും ഗോതമ്പ് പൊടിയും നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റും രുചികരവുമാക്കാൻ ഒരു വിദ്യയുണ്ട്
- റവ തികഞ്ഞില്ലെങ്കിൽ ഉപ്പുമാവ് ഇനി ഇങ്ങനെ തയ്യാറാക്കാം
- അടുക്കളയിൽ ബാക്കി വന്ന കറികൾ കൊണ്ട് രുചികരമായി ബ്രേക്ക്ഫാസ്റ്റ് ഒരുക്കാം
- പഞ്ചസാര ചേർക്കാതെ കോൾഡ് കോഫി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- കട്ലറ്റ് ക്രിസ്പിയായി വറുക്കാം, ഈ ഒരു ചേരുവ ഉപയോഗിക്കൂ
- തട്ടിക്കൂട്ടാണെങ്കിലും സംഗതി കിടിലനാണ്, ഒരു തക്കാളിയും സവാളയും മതിയാകും
- പുട്ട് ഇനി കൂടുതൽ സോഫ്റ്റാകും ഈ ചേരുവ ഉണ്ടെങ്കിൽ
- നാടൻ ചമ്മന്തിച്ചോറ് കഴിച്ചിട്ടുണ്ടോ? ഇനി ഊണിന് വേറെ കറികളൊന്നും വേണ്ട
- ഡയറ്റിലാണോ? എങ്കിൽ ട്രൈ ചെയ്യൂ ഈ പ്രോട്ടീൻ സാലഡ്
- ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ചിക്കൻ റോസ്റ്റ്, ലാലേട്ടൻ്റെ റെസിപ്പി ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.