New Update
/indian-express-malayalam/media/media_files/2025/05/24/RmpCNCgtWgbz1wofdj64.jpg)
സാലഡ് തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
തിരക്കിട്ടതോ മടിപിടിച്ചതോ ആയ ദിവസങ്ങളിൽ തട്ടിക്കൂട്ട് കറികളിൽ ദിവസം തള്ളിനീക്കുന്നവരാകും പലരും. അടുക്കളയിൽ കിട്ടുന്നതു വച്ച് അധികം പണിയില്ലാതെ സിംപിൾ പാചകങ്ങൾ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഈ സാലഡ് റെസിപ്പി നിങ്ങൾക്കുള്ളതാണ്. ഒരു തക്കാളിയും ഒരു സവാളയും ഉണ്ടെങ്കിൽ ഇതുവരെ നിങ്ങൾ കഴിച്ചിട്ടില്ലാത്ത സിംപിളും രുചികരവുമായ സാലഡ് ഉച്ചയ്ക്ക് വിളമ്പാം. ശരണ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- തക്കാളി- 1
- ഇഞ്ചി
- പച്ചമുളക്
- സവാള- 3
- ഉപ്പ്
- തൈര്
- വെളിച്ചെണ്ണ
- കടുക്
- കായം
- കറിവേപ്പില
- വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് തക്കാളി, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ശേഷം ആൽപം തൈര് ഒഴിച്ചിളക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം.
- ശേഷം വറ്റൽമുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ച് അടുപ്പണയ്ക്കാം. ഈ താളിപ്പ് സാലഡിലേയ്ക്ക് ഒഴിക്കാം.
- ചൂട് ചോറിനൊപ്പം ഇത് വിളമ്പി കഴിച്ചു നോക്കൂ.
Read More:
Advertisment
- പുട്ട് ഇനി കൂടുതൽ സോഫ്റ്റാകും ഈ ചേരുവ ഉണ്ടെങ്കിൽ
- നാടൻ ചമ്മന്തിച്ചോറ് കഴിച്ചിട്ടുണ്ടോ? ഇനി ഊണിന് വേറെ കറികളൊന്നും വേണ്ട
- ഡയറ്റിലാണോ? എങ്കിൽ ട്രൈ ചെയ്യൂ ഈ പ്രോട്ടീൻ സാലഡ്
- ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ചിക്കൻ റോസ്റ്റ്, ലാലേട്ടൻ്റെ റെസിപ്പി ട്രൈ ചെയ്യൂ
- ഒരു ബൗൾ വേവിച്ച ചോറ് മാറ്റി വച്ചോളൂ, നീന ഗുപ്തയുടെ സ്പെഷ്യൽ ടിക്കി തയ്യാറാക്കാം
- ഹൽവ പൂപോലെ സോഫ്റ്റാകും ഈ ഒരു ചേരുവ മതി
- പാവയ്ക്ക കറി കയ്പില്ലാതെ കഴിക്കാം, ഇവ ചേർത്തു നോക്കൂ
- ഓവൻ വേണ്ട സ്പോഞ്ച് കേക്ക് ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം
- തേങ്ങ ഇല്ലെങ്കിലും ഇനി നാടൻ രുചിയിൽ തന്നെ കടലക്കറി കഴിക്കാം, ഇങ്ങനെ വേവിച്ചെടുക്കൂ
- ചപ്പാത്തിക്കും ഉച്ചയൂണിനും ഇനി ഈ ഒരു കറി മതി, വഴുതനങ്ങയാണ് താരം
- ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.