scorecardresearch

ദോശയല്ല, മസാല ഇഡ്ഡലിയാകും ഇനി അടുക്കളയിലെ താരം

ദോശ മാത്രമല്ല മസാല ഇഡ്ഡലിയും തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ. ഇനി ബ്രേക്ക്ഫാസ്റ്റ് അൽപ്പം സ്പെഷ്യൽ ആകട്ടെ

ദോശ മാത്രമല്ല മസാല ഇഡ്ഡലിയും തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ. ഇനി ബ്രേക്ക്ഫാസ്റ്റ് അൽപ്പം സ്പെഷ്യൽ ആകട്ടെ

author-image
WebDesk
New Update
Masala Idli

മസാല ഇഡ്ഡലി

ഇഡ്ഡലി  നമ്മുടെ തനത് ഭക്ഷണമാണ്. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചെടുക്കുന്ന മാവ് കൊണ്ട് ആവിയിൽ  വേവിച്ചെടുക്കുന്ന ചൂടൻ ഇഡ്ഡലി, ചട്നിയോ അല്ലെങ്കിൽ സാമ്പറോ ചേർത്ത് കഴിക്കാൻ അടിപൊളി രുചിയാണ്.  ഇതേ ഇഡ്ഡലി സ്ഥിരമായി കഴിക്കുമ്പോൾ മടുപ്പ് തോന്നില്ലേ?. എങ്കിൽ മസാല ഇഡ്ഡലി കഴിച്ചു നോക്കൂ. 

Advertisment

ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടികൾക്കും, വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികൾക്കും ഉചിതമായ ഭക്ഷണമാണിത്. ഇഡ്ഡലി തട്ടിനു പകരം നെയ്യപ്പ ചട്ടിയാണ് ഉപയോഗിക്കുന്നത് എന്ന വ്യത്യാസം മാത്രമാണ് ഇതിനുള്ളത്. പോട്സ് ആൻ്റ് പാൻസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • എണ്ണ
  • കടുക്
  • കായം
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • തക്കാളി
  • പച്ചമുളക്
  • ഇഞ്ചി
  • ഉരുളക്കിഴങ്ങ്
  • പഞ്ചസാര
  • നാരങ്ങ നീര്
  • മല്ലിയില
  • ഉപ്പ്
  • വെണ്ണ
  • ദോശ മാവ്
View this post on Instagram

A post shared by PotsandPans 🍳🥘 india's First International Cookware Store (@potsandpans.in)

തയ്യാറാക്കുന്ന വിധം

Advertisment
  • ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുക.
  • അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
  • ഒപ്പം കായം ചേർത്തിളക്കി അൽപ്പ സമയം വേവിക്കുക.
  • അൽപ്പം മഞ്ഞൾപ്പൊടിയും, എരിവിനനുസരിച്ച് മുളകുപൊടിയും ചേർത്ത് മുപ്പത് സെക്കൻഡ് വീണ്ടും ഇളക്കുക.
  • കഴുകി തൊലി കളഞ്ഞ് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കുക.
  • രണ്ട് മുതൽ മൂന്ന് മിനിറ്റു വരെ വേവിക്കുക.
  • ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി അടുപ്പണയ്ക്കാം.
  • ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് എണ്ണയോ വെണ്ണയോ പുരട്ടി അൽപ്പം ദോശ മാവ് ഒഴിക്കുക.
  • അതിനുള്ളിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് മുകളിൽ കുറച്ച് മാവ് കൂടി ഒഴിക്കുക.
  • ഇരുവശങ്ങളും വേവിക്കുക. ശേഷം ചൂടോടെ ചമ്മന്തിയോടൊപ്പം കഴിച്ചു നോക്കൂ.

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: