/indian-express-malayalam/media/media_files/c6s76iECCxqfW9WZFXwX.jpeg)
ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് തയ്യാറാക്കിയ പലഹാരം
പാകം ചെയ്തെടുത്ത ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷവും മിച്ചം വരുന്നത് നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ടോ?. ചപ്പാത്തി പോലെയുള്ള റൊട്ടികൾ രാവിലെ ചുട്ടെടുത്തത് ബാക്കി വന്നാൽ രാത്രി ഭക്ഷണമായി ചൂടാക്കിയെടുക്കുകയാവും പതിവ്. എന്നാൽ രണ്ട് നേരവും ഒരേ ഭക്ഷണം കഴിക്കാൻ മടിയുള്ളവരും ഉണ്ടാകാം. എങ്കിൽ ഇതാ അവർക്കായി ഒരു സ്നാക്ക് റെസിപ്പി, ബാക്കി വന്ന ചപ്പാത്തിയുടെ ഒപ്പം അൽപ്പം ഉരുളക്കിഴങ്ങു കൂടി ചേർത്ത് ഇഷ്ടമുള്ള ആകൃതിയിൽ വറുത്തെടുക്കാം. വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ പലഹാരമാണിത്. മിക്സ് ആൻ്റ് ടേസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ചപ്പാത്തി പലഹാരം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചപ്പാത്തി- 3
- ഉരുളക്കിഴങ്ങ്- 2
- സവാള- 1
- കാപ്സിക്കം- 1
- ഉപ്പ്- ആവശ്യത്തിന്
- മുളുകുപൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- ചാട്മസാല- 1/2 ടീസ്പൂൺ
- മല്ലിയില- ആവശ്യത്തിന്
- എള്ള്- 2 ടീസ്പൂൺ
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ബാക്കി വന്ന മൂന്ന് ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക.
- രണ്ട് ഉരുളക്കിഴങ്ങ് ആവിയിൽ വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
- പൊടിച്ചു വെച്ചിരിക്കുന്ന ചപ്പാത്തിയിലേക്ക് ഉരുളക്കിഴങ്ങു ചേർത്തിളക്കുക.
- ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു കാപ്സിക്കം അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കുക.
- ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചാട്മസാല, അൽപ്പം മല്ലിയില ചെറുതായി അരിഞ്ഞത്, രണ്ട് ടീസ്പൂൺ എള്ള് തുടങ്ങിയവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
- തയ്യാറാക്കിയിരിക്കുന്ന മാവിൽ നിന്നും അൽപ്പം എടുത്ത് ഉരുട്ടി ഇഷ്ട്മുള്ള ആകൃതിയിലാക്കി എണ്ണയിൽ വറുത്തെടുക്കുക.
- ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.
Read More
- ദോശയല്ല, മസാല ഇഡ്ഡലിയാകും ഇനി അടുക്കളയിലെ താരം
- അവൽ ഉണ്ടെങ്കിൽ സുഖിയൻ ഇനി കൂടുതൽ രുചികരമാക്കാം
- അസാധ്യ രുചിയിൽ റവ പായസം, സിംപിളാണ് റെസിപ്പി
- 5 മിനിറ്റിൽ ക്രിസ്പി മസാല പൂരി
- പഞ്ചസാരയും എണ്ണയും വേണ്ട, ലഡ്ഡു ഇനി ഇങ്ങനെ തയ്യാറാക്കാം
- കുറഞ്ഞ ചേരുവയിൽ ഒരു സിംപിൾ ചിക്കൻ കറി
- കൊതിപ്പിക്കും രുചിയിൽ നാടൻ കാന്താരി കൂന്തൽ റോസ്റ്റ്
- ഊണിന് ക്രിസ്പിയായി കോവയ്ക്ക ഫ്രൈ ചെയ്തെടുത്തോളൂ
- ബീറ്റ്റൂട്ട് ഉണ്ടോ? എങ്കിൽ ഇനി ജാം കടയിൽ നിന്നും വാങ്ങേണ്ട
- മധുരിക്കും പൈനാപ്പിൾ കൊണ്ടൊരു ക്രിസ്പി സ്നാക്ക്
- കൊച്ചിക്കാരുടെ പയർ ചെമ്മീൻ മെഴുക്കുപുരട്ടി ഇങ്ങനെയാണ്
- നെല്ലിക്ക ഇനി മധുരിക്കും, ഇങ്ങനെ ചെയ്താൽ മതി
- ചുവന്നുള്ളിയും പച്ചമുളകും മതി, കൊതിയോടെ ചോറുണ്ണാൻ അച്ചാർ റെഡി
- രസം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ചൂട് ചായക്കൊപ്പം മലബാർ സ്പെഷ്യൽ ഉന്നക്കായ
- അവലോസ് പൊടി ചൂടോടെ പഴം ചേർത്ത് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കിക്കോളൂ
- ഇഡ്ഡലി ഇനി കൂടുതൽ രുചികരമായി കഴിക്കാം, ഇങ്ങനെ ചെയ്താൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.