New Update
/indian-express-malayalam/media/media_files/2025/05/30/5xIMXfViS7aTcNGZhzn0.png)
മുട്ട ബുർജ്ജി റെസിപ്പി
ഇന്ത്യൻ മസാലക്കൂട്ടുകൾ ചേർത്തു തയ്യാറാക്കുന്ന അടിപൊളി വിഭവമാണ് മുട്ട ബുർജി. തട്ടുകട സ്റ്റൈലിലുള്ള ഈ ബുർജിയ്ക്കാണ് ആരാധകരേറെയുള്ളത്. വളരെ സിംപിൾ എന്നാൽ ഇൻസ്റ്റൻ്റ് ആയ ഈ കറി ചപ്പാത്തിക്കൊപ്പവും ചോറിൻ്റെ കൂടെയും കഴിക്കാൻ പറ്റിയ കോമ്പിനേഷനാണ്. രുചികരം മാത്രമല്ല ഇത് ഹെൽത്തിയുമാണ്. ഷാൻ ജിയോ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- എണ്ണ
- സവാള
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- ഉപ്പ്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ഗരംമസാല
- തക്കാളി
- വെള്ളം
- മല്ലിയില
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ഇഞ്ചി, ഒരു പച്ചമുളക്, ഒരു സവാള എന്നിവ ചേർത്തു വഴറ്റാം.
- ഇതിലേയ്ക്ക് കറിവേപ്പിലയും, അൽപ്പം മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ ഗരംമസാലയും, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.
- ഒരു തക്കാളി ചെറുതായി അരിഞ്ഞതും അൽപ്പം വെള്ളവും ചേർത്ത് വേവിക്കുക.
നാല് മുട്ട പൊട്ടിച്ച് ഇതിലേയ്ക്ക് ഒഴിച്ചിളക്കാം. - മുട്ട വെന്തു വരുമ്പോൾ കുറച്ച് മല്ലിയില ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
Read More:
Advertisment
- അരിക്കും ഉഴുന്നിനും ഒപ്പം ഇത് കൂടി ചേർത്ത് മാവ് അരച്ചെടുക്കൂ, രുചികരവും ഹെൽത്തിയുമായ ദോശ ചുട്ടെടുക്കാം
- ഉഴുന്ന് ചേർത്ത് അരയ്ക്കേണ്ട, ആഴ്ചകളോളം ഉപയോഗിക്കാം ഈ ദോശ മാവ്
- ആവി പറക്കുന്ന എല്ലും കപ്പയും 10 മിനിറ്റിൽ വേവിച്ചെടുക്കാം, ഈ മസാലക്കൂട്ട് ഉപയോഗിക്കൂ
- ഒരു കപ്പ് കടലമാവ് ഉണ്ടെങ്കിൽ മുട്ടയില്ലാതെ ബ്രെഡ് ഓംലെറ്റ് തയ്യാറാക്കാം
- ഗോതമ്പ് പൊടിയും മുട്ടയും കൈയ്യിലുണ്ടോ, 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം
- ദോശ മാവ് പുളിക്കുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു സൂക്ഷിക്കൂ
- ചോറ് ബാക്കിയുണ്ടോ? എങ്കിൽ അരി പൊടിച്ചെടുക്കാതെ തന്നെ സോഫ്റ്റ് അപ്പം തയ്യാറാക്കാം
- രുചികരമായ ജാം ഇനി വീട്ടിൽ തയ്യാറാക്കാം, ഒരു ബീറ്റ്റൂട്ട് കൈയ്യിലുണ്ടെങ്കിൽ
- ഇഡ്ഡലി മാവ് ബാക്കിയുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ
- ഒരു കപ്പ് കടല കുതിർത്തെടുത്താൽ അറബിക് സ്റ്റൈലിൽ ഫലാഫൽ തയ്യാറാക്കാം
- ചെറുപഴം ഒരെണ്ണം മതി, കിടിലൻ ഡെസേർട്ട് തയ്യാറാക്കാം 2 മിനിറ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.