/indian-express-malayalam/media/media_files/2024/11/22/Hz52OFkIgzTxeegBTkUm.jpeg)
ബീറ്റ്റൂട്ട് ഇടിയപ്പം
കേരളീയരുടെ വിഭവങ്ങളിൽ അൽപ്പം സ്പെഷ്യലാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്. ഇതിൻ്റെ ആകൃതിയാണ് പേരിനു പിന്നിൽ. അരിപ്പൊടി ഉപയോഗിച്ച് ആവിയിൽ വേവിച്ചാണ് ഇടിയപ്പം തയ്യാറാക്കുന്നത്. തയ്യാറാക്കിയ ഇടിയപ്പത്തിനു മുകളിലായി അൽപ്പം തേങ്ങ ചിരകിയതു കൂടി വിതറി ഇഷ്ടമുള്ള എന്തു കറിക്കൊപ്പവും കഴിക്കാം. കേരളത്തിൽ മാത്രമല്ല ശ്രീലങ്കയിലും പ്രധാനപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. രാവിലെ തയ്യാറാക്കിയ ഇടിയപ്പത്തിൻ്റെ മാവ് ബാക്കി വന്നാൽ എന്തു ചെയ്യും?. വൈകിട്ടും ഇതേ ഇടിയപ്പം തന്നെയാണെങ്കിൽ മടുപ്പ് തോന്നിയേക്കാം. എന്നാൽ ഇതിലേക്ക് ബീറ്റ്റൂട്ട് കൂടി ചേർത്ത് നോക്കൂ. കൂടുതൽ രുചികരവും വ്യത്യസ്തവുമായ ഇടിയപ്പം തയ്യാർ. കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള ഇടിയപ്പത്തിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്കും ഇത് ഇഷ്ടപ്പെടും.
ചേരുവകൾ
- ബീറ്റ്റൂട്ട് ജ്യൂസ്- 1 1/4 കപ്പ്
- അരിപ്പൊടി- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ്- 1 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത്- ആവശ്യത്തിന്
- തേങ്ങാപ്പാൽ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം.
- അത് പിഴിഞ്ഞ് ജ്യൂസ് പ്രത്യേകം മാറ്റി വയക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് തിളപ്പിക്കാം.
- ഒരു ബൗളിൽ ഒരു കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. അതിലേക്ക് ചൂട് ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് മാവ് കുഴച്ചെടുക്കാം. ആവശ്യത്തിന് മാവ് എടുത്ത് സേവനാഴി ഉപയോഗിച്ച് ഇടിയപ്പം തയ്യാറാക്കി ആവിയിൽ വേവിച്ചെടുക്കാം. അതിനു മുകളിലായി തേങ്ങ ചിരകിയത് ചേർക്കാം. തേങ്ങാപ്പാൽ ഒഴിച്ച് കഴിച്ചു നോക്കൂ.
Read More
- ബ്രേക്ക്ഫാസ്റ്റ് തയ്യാർ 10 മിനിറ്റിൽ, രണ്ടു ചേരുവകൾ മതി
- അഞ്ച് ചേരുവകൾ കൊണ്ട് ഐസ്ക്രീം തയ്യാർ മിനിറ്റുകൾക്കുള്ളിൽ
- ഓംലെറ്റ് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
- പൂപോലുള്ള ദോശ ചുടാൻ അരിപ്പൊടി മാത്രം മതി
- സീസൺ കഴിയും മുമ്പ് തയ്യാറാക്കി സൂക്ഷിക്കാം ഓറഞ്ച് വൈൻ: Orange Wine Recipe
- ചോറിന് മാത്രമല്ല ഇനി ചായക്കൊപ്പവും പപ്പടം കഴിക്കാം
- തൈരും ഉരുളക്കിഴങ്ങും മതി തയ്യാറാക്കാം കിടിലൻ കറി
- ഏഴ് ദിവസം കൊണ്ട് ക്രിസ്തുമസ് സ്പെഷ്യൽ ബീറ്റ്റൂട്ട് വൈൻ
- ഇപ്പോൾ കെട്ടിയാൽ ക്രിസ്തുമസിന് പൊട്ടിക്കാം ഈ വൈൻ ഭരണി
- താളിപ്പിൽ മാത്രമല്ല, അച്ചാറിലും കറിവേപ്പില തന്നെ താരം
- ഡ്രീം കേക്ക് ഇനി സ്വപ്നം കാണേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം
- ചോറ് ഇനി ബാക്കി വരില്ല, ഇങ്ങനെ ചെയ്താൽ മതി: Egg Fried Rice Recipe
- കരിക്ക് കിട്ടിയാൽ കിടിലൻ കുലുക്കി സർബത്ത് കുടിക്കാം
- മൈദയും കടലമാവും വേണ്ട ഇനി ഉള്ളിവട ക്രിസ്പിയാകാൻ അരിപ്പൊടി മതി
- ബാക്കി വന്ന ബ്രെഡ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക്
- ഏത്തപ്പഴം ഉണ്ടോ? സിംപിൾ കുക്കർ കേക്ക് പരീക്ഷിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us