scorecardresearch

സോളോയിലെ ദുൽഖറിൻ്റെ നായിക ഇനി വിശാലിൻ്റെ സോൾമേറ്റ്

കഴിഞ്ഞ ദിവസം നടന്ന ഒരു ഓഡിയോ ലോഞ്ച് ചടങ്ങിനിടയിലാണ് ഇരുവരും ഒരുമിച്ച് വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്

കഴിഞ്ഞ ദിവസം നടന്ന ഒരു ഓഡിയോ ലോഞ്ച് ചടങ്ങിനിടയിലാണ് ഇരുവരും ഒരുമിച്ച് വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്

author-image
Entertainment Desk
New Update
Actor Vishal Sai Dhanshika Marriage

സായ് ധൻസിക, വിശാൽ

ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്കു പിന്നാലെ വിശാൽ പൊതുവേദിയിൽ തൻ്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നു. പ്രണയത്തിലാണെന്നും ഉടൻ വിവാഹിതനാകുമെന്നും അടുത്തിടെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നെങ്കിലും വധു ആരെന്ന്  വെളിപ്പെടുത്തിയിരുന്നില്ല. 

Advertisment

47-ാം വയസ്സിലാണ് തമിഴ് നടൻ വിശാൽ സൗത്തിന്ത്യൻ നടിയായ സായ് ധൻസികയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. ധൻസിക നായികയായെത്തുന്ന 'യോഗി ഡാ' എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടയിൽ ഇരുവരും ഒരുമിച്ചാണ് വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ആഗസ്റ്റ് 29നാണ് വിശാലും സായ് ധൻസികയും വിവാഹിതരാകുന്നത്.

15 വർഷം നീണ്ടു നിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. 2006ൽ മഴൈക്കാലം എന്ന ചിത്രത്തിലൂടെയാണ് ധൻസിക അഭിനയ രംഗത്തെത്തിയത്.  ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായെത്തിയ ആന്തോളജി ചിത്രം സോളോയിലെ ഒരു നായികയായി ധൻസിക മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.  

Advertisment

തമിഴ് താരസംഘടനയായ നടികൾ സംഘത്തിൻ്റെ ജനറൽ സെക്രട്ടറിയാണ് നടൻ വിശാൽ. 2019ൽ  ഹൈദരാബാദ് സ്വദേശി അനിഷയുമായി റെഡ്ഡിയുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെങ്കിലും അത് വിവാഹത്തിലേയ്ക്ക് എത്തിയില്ല. നടൻ ശരത്കുമാറിൻറെ മകളും പ്രശസ്ത നടിയുമായ വരലക്ഷ്മിയുമായി ദീർഘനാളത്തെ പ്രണയം വിവാഹത്തിലെത്താതെ അവസാനിച്ചു. 

Read More

Vishal Tamil Films Marriage

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: