scorecardresearch

"ഞാൻ നായകനാകുന്ന എൻ്റെ അടുത്ത ചിത്രം"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ഇന്ദ്രൻസ്

നിരവധി താരങ്ങളും ആരാധകരുമാണ് ഇന്ദ്രൻസിന് ആശംസകൾ നേർന്ന് കമൻ്റ് ചെയ്തിരിക്കുന്നത്

നിരവധി താരങ്ങളും ആരാധകരുമാണ് ഇന്ദ്രൻസിന് ആശംസകൾ നേർന്ന് കമൻ്റ് ചെയ്തിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chinna Chinna Aasai

ചിന്ന ചിന്ന ആസൈ

ഇന്ത്യയിലൊട്ടാകെ പ്രേക്ഷ ഹൃദയം കീഴടക്കിയ സിനിമയാണ് മണിരത്നത്തിൻ്റെ 'റോജ'. മധുബാലയും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തിയ റോജയിലെ ''ചിന്ന ചിന്ന ആസൈ...'' എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രിയങ്കരം തന്നെ. 33 വർഷങ്ങൾക്കു ശേഷം ഇതേ ഗാനത്തിൻ്റെ ചുവടുപിടിച്ച് ഒരു സിനിമ ഒരുങ്ങുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ''ചിന്ന ചിന്ന ആസൈ''. മധുബാലയാണ് നായിക. 

Advertisment

പൂർണമായും വാരാണസിയിലാണ് ചിത്രം പൂർത്തിയാക്കിയത്. ബാബുജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിജിത് ബാബുജാണ് ചിത്രത്തിൻ്റെ നിർമ്മാണം. വർഷ വാസുദേവ് ആണ് ''ചിന്ന ചിന്ന ആസൈ''യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗോവിന്ദ് വസന്താണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read More

First Look Poster Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: