/indian-express-malayalam/media/media_files/2025/05/18/0L1Cr6Ri8BVME0NgJ74M.jpg)
ചിത്രം: ഫേസ്ബുക്ക്
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും.' ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയെന്ന സുവർണ നേട്ടവും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖന്റെ പഴയ സുഹൃത്തായി കാണിക്കുന്നത് തമിഴ് നടൻ വിജയ് സേതുപതിയെ ആണ്. എഐ നിർമ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. മോഹൻലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധനേടിയിരുന്നു. മോഹൻലാലിനോടുള്ള ആരാധനകൊണ്ടാണ് സേതുപതി തന്റെ ചിത്രങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതെന്ന് സംവിധായകൻ നേരത്തെ വിളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഇരുവരും ചെന്നൈയിൽ ഫൈറ്റേഴ്സായി ജോലിചെയ്യുന്ന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന എഐ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ഭാരതിരാജയും ചിത്രത്തിലുണ്ട്. "ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും," എന്ന വരികളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
അതേസമയം, മലയാള സിനിമ ചിരിത്രത്തിലെ ഒരുപിടി റെക്കോര്‍ഡുകളാണ് തടരും സ്വന്തമാക്കിയിരിക്കുന്നത്. 200, 250 കോടി ക്ലബ്ബുകളിൽ ഇടംനേടിയ ചിത്രങ്ങൾ ഇതിനു മുൻപും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുവരെ കേരള ബോക്സ് ഓഫീസിൽ 100 അടിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടവും തുടരും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
Read More
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.