/indian-express-malayalam/media/media_files/2025/05/16/uPkekpz3zpKHt7Zt55Zs.jpg)
ചിത്രം: ഫേസ്ബുക്ക്
മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിൻ്റെ വിജയത്തിനു ശേഷം വീണ്ടും ഹൊറർ കഥയുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ‘ഡീയസ് ഈറേ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഭ്രമയുഗം ഒരുക്കിയ രാഹുൽ സദാശിവൻ തന്നെയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.
'ഭ്രമയുഗ'ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. പ്രണവ് ഉൾപ്പെടെയുള്ള താരങ്ങളാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പേടിപ്പിക്കുന്ന ചിത്രമാകും ഇതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. "ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളന ചിത്രമോ?" എന്നാണ് പ്രണവിന്റെ പോസറ്റിൽ ഒരാൾ കമന്റു ചെയ്തത്. അതേസമയം,‘ഡീയസ് ഈറേ' യുടെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈൻ ചിത്രത്തിനുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിയോപി ഷെഹ്‌നാദ് ജലാൽ ഐഎസ്സി, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർമാർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.
Read More
- വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു; വരനെ വിവാഹ വേദിയിലിട്ട് തല്ലിച്ചതച്ച് യുവതി; വീഡിയോ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
- 'ബാ... ഇവിടെ വന്ന് ഇരിക്കെന്നേ...,' കൊച്ചുമിടുക്കൻ വിളിച്ചയാളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.