/indian-express-malayalam/media/media_files/2025/05/13/rPKy1gBVOPatFRkyKMYm.jpg)
ചിത്രം: എക്സ്
ഒഡീഷയിൽ ഒരു വിവാഹ വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹ സൽക്കാരത്തിലേക്ക് പൊലീസിനൊപ്പം എത്തിയ യുവതി വരനെ മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. വരനായ യുവാവ് ഇവരെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് ആരോപണം.
ഭുവനേശ്വറിലെ ധൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവാഹ മണ്ഡപത്തിൽ സത്കാരത്തിനിടെ ഞായറാഴ്ച രാത്രിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവതി വരനെ മർദ്ദിക്കാൻ തുടങ്ങിയതോടെ സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.
Woman disrupts wedding reception in Bhubaneswar, accuses groom of betrayal#odisha#Bhubaneswarpic.twitter.com/93FSXrf1Ch
— Karthick Chandrasekar (@kart997) May 13, 2025
വരനായ യുവാവും യുവതിയും തമ്മിൽ 'നിർബന്ധ' എന്നറിയപ്പെടുന്ന വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും, യുവതിയുടെ അറിവില്ലാതെ ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു എന്നാമാണ് ആരോപണം. ആഘോഷത്തിനിടയിലേക്ക് പൊലീസിനൊപ്പമെത്തിയ യുവതി ഇത് ചോദ്യം ചെയ്തു. വിവാഹത്തിനെത്തിയ ആളുകളുടെ മുന്നിൽ വച്ച്, വരൻ തന്നെ വഞ്ചിച്ചുവെന്ന് വിളിച്ചു പറയുകയും ചെയ്തു.
തന്റെ കൈയ്യിൽ നിന്ന് യുവാവ് അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും യുവതി പറഞ്ഞു. വൈറലായ വീഡിയോയിൽ, യുവതി വരനെ മർദ്ദിക്കുന്നതും ആളുകൾ തടയാൻ ശ്രമിക്കുന്നതും കാണാം. സംഭവത്തിൽ ലിംഗരാജ്, വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിശ്വാസ ലംഘനം, വഞ്ചന തുടങ്ങിയ വകുപ്പുകളുടെ കീഴിൽ കേസ് വരുമോ എന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇരുകൂട്ടകരും ഒത്തുതീർപ്പിലെത്തിയതായി യുവതിയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
Read More
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
- 'ബാ... ഇവിടെ വന്ന് ഇരിക്കെന്നേ...,' കൊച്ചുമിടുക്കൻ വിളിച്ചയാളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
- 'ഉറക്കം പിന്നെയാകാം, പാട്ട് മുഖ്യം,' ചാടി എണീറ്റ് കുഞ്ഞാവയുടെ തകർപ്പൻ ഡാൻസ്; വീഡിയോ
- "സ്ലീവാച്ചൻ ആണ് ഞങ്ങടെ," ആസിഫ് അലിയെ കണ്ടയുടൻ ആരാധിക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us