scorecardresearch

'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ

നടൻ ബിനു പപ്പു അടക്കം നിരവധിപേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട് 

നടൻ ബിനു പപ്പു അടക്കം നിരവധിപേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട് 

author-image
Trends Desk
New Update
Thudarum Spoof

ചിത്രം: സ്ക്രീൻഗ്രാബ്

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമായ 'തുടരും.' ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയെന്ന സുവർണ നേട്ടം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

Advertisment

സിനിമയുടെ വിജയത്തോടൊപ്പം പ്രധാന കഥാപാത്രങ്ങളും ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളായ ജോർജ് സാറും ബെന്നിയുമെല്ലാം സോഷ്യൽ മീഡിയയിലും വൈറലാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചില റീൽ വീഡിയോകളും ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു സ്പൂഫ് വീഡിയോയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർ ആണ് സ്പൂഫിനു പിന്നിൽ. മോഹൻലാലിന്റെ കഥാപാത്രമായ ബെൻസിനെയും പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാറിനെയുമാണ് സ്പൂഫിൽ കാണിച്ചിരിക്കുന്നത്. സിനിമയിലെ ഗൗരമായ ഡയലോഗുകളാണ് വീഡിയോയിൽ രസകരമായി തമാശരൂപേണ അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

നടൻ ബിനു പപ്പു അടക്കം നിരവധി നെറ്റിസൺമാർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്. 

Read More

Viral Video Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: